Football
സലയും മാനേയും നേർക്കുനേർ; ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇന്ന് സൂപ്പർ ഫൈനൽ
Football

സലയും മാനേയും നേർക്കുനേർ; ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇന്ന് സൂപ്പർ ഫൈനൽ

Web Desk
|
6 Feb 2022 2:31 PM GMT

സെമിയിൽ സെനഗൽ ബർക്കിനോഫാസോയെ മറികടന്നപ്പോൾ ഈജിപ്ത് ആതിഥേയരായ കാമറൂണിന്റെ പ്രതീക്ഷകളെ തകർത്താണ് മുന്നേറിയത്

സൂപ്പർ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും നേർക്കുനേർ. ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിനാണ് ലിവർപൂൾ മുന്നേറ്റത്തിൽ ഒരുമിച്ചുകളിക്കുന്ന താരങ്ങളായ ഇരുവരും പോരാട്ടത്തിനായി എത്തുന്നത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന ഈജിപ്തിന്റെ ശക്തികേന്ദ്രമാണ് മുഹമ്മദ് സല. ആദ്യകിരീടം ലക്ഷ്യംവെക്കുന്ന സെനഗലിന്റെ പ്രധാന പ്രതീക്ഷയാണ് സാദിയോ മാനെ. ഇരുടീമും തമ്മിലുള്ള ഫൈനൽ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ്. ഇന്ത്യയിൽ ടി.വി സംപ്രേഷണമില്ല.

സെമിയിൽ സെനഗൽ ബർക്കിനോഫാസോയെ മറികടന്നപ്പോൾ ഈജിപ്ത് ആതിഥേയരായ കാമറൂണിന്റെ പ്രതീക്ഷകളെ തകർത്താണ് മുന്നേറിയത്. ബി ഗ്രൂപ്പിൽനിന്ന് ജേതാക്കളായി മുന്നേറിയ സെനഗൽ പ്രീ ക്വാർട്ടറിൽ കേപ്പ് ദെ വർദെയെയും ക്വാർട്ടറിൽ ഇക്വറ്റോറിയൽ ഗിനിയെയും തോൽപ്പിച്ചു.

ഗ്രൂപ്പ് ഡിയിൽ ആദ്യ കളിയിൽ നൈജീരിയയോട് തോറ്റ് തുടങ്ങിയ ഈജിപ്ത് രണ്ടാംസ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിൽ കടന്നത്. പ്രീ ക്വാർട്ടറിൽ ഐവറികോസ്റ്റിനെയും ക്വാർട്ടറിൽ മൊറോക്കോയെയും തോൽപ്പിച്ചു. ക്വാർട്ടറിലും സെമിയിലും എക്‌സ്ട്രാ ടൈം കളിച്ചാണ് ഈജിപ്ത് വരുന്നത്.

Similar Posts