അൽ നസ്‍ർ എഫ്.സി പരിശീലകൻ റൂഡി ഗാർഷ്യയെ പുറത്താക്കി
|സൗദി പ്രോ ലീഗിൽ 53- പോയിന്റുമായി രണ്ടാമതാണ് അൽ നസ്‍ർ എഫ്.സി
റിയാദ്: ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ കളിക്കുന്ന അൽ നസ്‍ർ എഫ്.സി അവരുടെ പരിശീലകനായ റൂഡി ഗാർഷ്യയെ പുറത്താക്കി. കളിക്കാരുമായുളള ബദ്ധത്തിലെ വീഴ്ച്ചയും മോശം തന്ത്രങ്ങളുമാണ് പരിശീലകനെ ടീം പുറത്താക്കാനിടയാക്കിയത്. ജനുവരിയിൽ ടീമിൽ ചേർന്ന ക്രിസ്ത്യാനോ റൊണാൾഡോയുമായും റൂഡി ഗാർഷ്യക്ക് അത്ര നല്ല ബദ്ധമല്ല. ക്രിസ്ത്യാനോ റൊണാൾഡോയുമായി ബദ്ധം വഷളായതാണ് പരിശീലകനെ പെട്ടെന്ന് പുറത്താക്കാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചത്.
Al Nassr have confirmed that Head Coach Rudi Garcia has left the club by "mutual agreement". 🇸🇦
— Fabrizio Romano (@FabrizioRomano) April 13, 2023
"The board and everyone at Al Nassr would like to thank Rudi and his staff for their dedicated work during the past 8 months", the statement has confirmed. pic.twitter.com/VUp302umm7
ക്രിസ്ത്യാനോയുടെ രണ്ടാം വരവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒലെ ഗുണ്ണർ സോൾഷ്യറിനും പരിശീലക സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ അൽ-ഫൈഹയുമായുള്ള 0-0 ന് മോശം സമനിലയ്ക്ക് ശേഷം ഗാർഷ്യ കളിക്കാർക്കാരുടെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. "കളിക്കാരുടെ പ്രകടനത്തിൽ ഞാൻ തൃപ്തനല്ല. കഴിഞ്ഞ കളിയുടെ അതേ നിലവാരത്തിൽ കളിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു (അൽ-അദാലയ്‌ക്കെതിരെ 5-0 വിജയം), പക്ഷേ അത് നടന്നില്ല. സൗദി പ്രോ ലീഗിൽ 53- പോയിന്റുമായി രണ്ടാമതാണ് അൽ നസ്‍ര്‍ എഫ്.സി.