Football
മാരക്കാനയിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന
Football

മാരക്കാനയിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന

Web Desk
|
22 Nov 2023 3:05 AM GMT

63-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമൻഡി നേടിയ ഉജ്ജ്വല ഗോളിലാണ് അർജന്റീനയുടെ വിജയം.

റിയോഡി ജനീറോ: മാരക്കാനയിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന. ഗാലറിയിലും ഗ്രൗണ്ടിലും പരുക്കൻ നീക്കങ്ങൾ നടന്ന മത്സരത്തിൽ ഇരു ടീമൂകൾക്കും അധികം അവസരങ്ങൾ കണ്ടെത്താനായില്ല. 63-ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെൻഡിയാണ് അർജന്റീനക്കായി വല കുലുക്കിയത്.

81-ാം മിനിറ്റിൽ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്രസീൽ 10 പേരുമായാണ് കളിച്ചത്. അർജന്റീന മധ്യനിരക്കാരൻ ഡി പോളിനെ ഫൗൾ ചെയ്തതിനാണ് ജോലിൻടണ് ചുവപ്പുകാർഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അർജന്റീനക്കായി കളത്തിലുണ്ടായിരുന്നു.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അർജന്റീനക്ക് ആറു മത്സരങ്ങളിൽനിന്ന് 15 പോയിന്റുണ്ട്. തുടർച്ചയായ നാലാം മത്സരത്തിലും വിജയിക്കാനാവാത്ത ബ്രസീൽ പതറുകയാണ്. ആറു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റ് മാത്രമാണ് ബ്രസീലിന്റെ സമ്പാദ്യം.



കളി തുടങ്ങുന്നതിന് ഗാലറിയിൽ ബ്രസീൽ അർജന്റീന കാണികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് മത്സരം വൈകിയാണ് തുടങ്ങിയത്. കാണികൾ തമ്മിലടിച്ചതോടെ മെസ്സിയും സംഘവും ഗ്രൗണ്ടിൽനിന്ന് മടങ്ങിയിരുന്നു. അർജന്റീന ആരാധകർക്കെതിരെ പൊലീസ് നടത്തിയ ലാത്തി ചാർജിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


Similar Posts