Football
പുരസ്‌കാരങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ക്രിസ്റ്റ്യാനോയുടെ പരാമർശം ബാർബർ ഷോപ്പുകൾ കാലഹരണപ്പെട്ടെന്ന് പറയുന്നത് പോലെ-അർജന്റൈൻ താരം
Football

പുരസ്‌കാരങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ക്രിസ്റ്റ്യാനോയുടെ പരാമർശം ബാർബർ ഷോപ്പുകൾ കാലഹരണപ്പെട്ടെന്ന് പറയുന്നത് പോലെ-അർജന്റൈൻ താരം

Web Desk
|
24 Jan 2024 11:51 AM GMT

ലയണൽ മെസിയെ പരോക്ഷമായി വിമർശിച്ചുള്ള റോണോയുടെ അഭിപ്രായപ്രകടനത്തിനെതിരെ അർജന്റൈൻ താരം ലിയാൻഡോ പരേഡസാണ് രംഗത്തെത്തിയത്.

റോം: ആഗോള ഫുട്‌ബോൾ പുരസ്‌കാരമായ ബാലൻ ദി ഓറിന്റേയും ഫിഫ ദി ബെസ്റ്റിന്റേയും വിശ്വാസ്യത സംബന്ധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പരാമർശത്തിൽ വിവാദം കത്തുന്നു. കഴിഞ്ഞ ദിവസമാണ് പോർച്ചുഗീസ് കായിക മാധ്യമമായ റെക്കോർഡിന് നൽകിയ അഭിമുഖത്തിൽ സൂപ്പർ താരം നിലപാട് വ്യക്തമാക്കിയത്. ലയണൽ മെസിയെ പരോക്ഷമായി വിമർശിച്ചുള്ള റോണോയുടെ അഭിപ്രായ പ്രകടനത്തിനെതിരെ അർജന്റൈൻ താരം ലിയാൻഡോ പരേഡസാണ് രംഗത്തെത്തിയത്. കളിക്കളത്തിലും പുരസ്‌കാര നേട്ടങ്ങളിലും മെസിക്കൊപ്പം എത്താൻ കഴിയാത്തതാണ് റൊണാൾഡോയുടെ പ്രശ്നമെന്ന് താരം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പോർച്ചുഗീസ് വെറ്ററൻ താരം പെപ്പെ ബാർബർ ഷോപ്പുകൾ കാലഹരണപ്പെട്ടുവെന്ന് പറയുന്നത് പോലെയാണിത്. ക്രിസ്റ്റിയാനോയുടെ പരാമർശം തമാശയായി കാണുന്നുവെന്നും അർജന്റൈൻ മധ്യനിരതാരം പറഞ്ഞു.

'ഹാളണ്ടിനെ മറികടന്നാണ് ഇത്തവണ ഫിഫയുടെ ബെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കിയത്. ഇതേ തുടർന്ന് മെസിയെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ് നടന്നത്. ഇതിന് പിന്നാലെയാണ് റോണോയും അഭിപ്രായം പരസ്യമാക്കിയത്.

'ബാലൻ ദി ഓറിനും ദ ബെസ്റ്റിനും വിശ്വാസ്യത നഷ്ടപ്പെടുകയാണ്. മെസിയോ ഹാളണ്ടോ എംബാപെയോ പുരസ്‌കാരം അർഹിച്ചിരുന്നില്ല എന്നൊന്നും പറയാൻ ഞാനില്ല. ഞാൻ ഈ പുരസ്‌കാരങ്ങളിൽ വിശ്വസിക്കുന്നില്ല. ഞാൻ ഗ്ലോബൽ സോക്കർ വിജയിച്ചതുകൊണ്ട് പറയുന്നതല്ല. എന്നാൽ ഇവിടെ വസ്തുതകളുണ്ട്. അക്കങ്ങളുണ്ട്. അവ ചതിചെയ്യില്ല. അവർക്ക് ഈ ട്രോഫി എന്നിൽ നിന്ന് കൊണ്ടുപോകാനാവില്ല. കാരണം ഇവിടെ കണക്കുകളുടെ യാഥാർത്ഥ്യമുണ്ട്. അതെന്നെ കൂടുതൽ സന്തോഷവാനാക്കുന്നു'-ക്രിസ്റ്റിയാനോ പറഞ്ഞ.

Similar Posts