ഗ്രൗണ്ട് വൻദുരന്തം; വിമർശനവുമായി സ്കലോണിയും മാർട്ടിനസും രംഗത്ത്
|‘‘ഈ പിച്ചൊരു ദുരന്തമാണ്. പന്തിൻറ ഗതിയെത്തന്നെ മാറ്റുന്നു. ഈ സ്ഥിതി എന്തായാലും മാറ്റണം. അല്ലെങ്കിൽ കോപ്പ അമേരിക്ക യൂറോപ്യൻ ചാമ്പ്യൻഷിപ്പിനേക്കാൾ ഒരുപാട് താഴോട്ട് പോകും’’ -കാനഡക്കെതിരൊയ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ അർജൈൻറൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു.
എന്നാൽ ഇത് മാർട്ടിനസിൻറ മാത്രം അഭിപ്രായമായിരുന്നില്ല. ഗ്രൗണ്ടിെൻറ സ്ഥിതി അതിദയനീയമായിരുന്നു. ഇതുപോലൊരു ഫീൽഡിൽ കളക്കേണ്ടി വരുന്നത് തികച്ചും നിർഭാഗ്യമാണെന്നായിരുന്നു ക്രിസ്റ്റ്യൻ റൊമേറോയടെ പ്രതികരണം.
അർജൈൻറൻ കോച്ച് സ്കലോണി അൽപ്പം കൂടി കടുപ്പിച്ചാണ് പ്രതികരിച്ചത്.
ഈ കളി ലോകകപ്പിൽ സൗദി അറേബ്യയുമായുള്ള മത്സരം പോലെയായിരുന്നു. അന്ന് കുറച്ചുകൂടി നല്ല ഗ്രൗണ്ടുണ്ടായിരുന്നു എന്നതാണ് വ്യത്യാസം. ഞങ്ങൾ ഇന്ന് ജയിച്ചത് നന്നായി. അല്ലെങ്കിൽ തോൽവിയെ ന്യായീകരിക്കാൻ പറയുകയാണെന്ന് കരുതിയേനെ. ഞങ്ങൾ ഇവിടെ കളിക്കുമെന്ന് ഏഴ് മാസം മുന്നേ അവർക്കറിയാം. പക്ഷേ വെറും രണ്ടുദിവസം മുമ്പ് മാത്രമാണ് അവർ ഇത് മാറ്റിയത്. ഈ പിച്ചിൽ ഞങ്ങൾക്ക് കൂടുലൊന്നും ചെയ്യാനാകുമായിരുന്നില്ല. ഞങ്ങൾ കൊടുത്ത പാസിെൻറ സ്പീഡ് തന്നെ നോക്കൂ’’ -സ്കലോണി പറഞ്ഞു.
കനേഡിയൻ ഡിഫൻഡർ കമൽ മില്ലറും സ്റ്റേഡിയത്തെ പരിഹസിച്ചു. ഉള്ളുപൊള്ളയായ ഒരു സ്റ്റേജിലൂടെ നടക്കുന്നത്പോലെയാണ് എനിക്ക് തോന്നിയത് എന്നായിരുന്നു മില്ലറുടെ പ്രതികരണം. ടർഫിനെക്കുറിച്ച് വിമർനമുണ്ടെങ്കിലും 70,564 പേരെ ഉൾകൊണ്ട സ്റ്റേഡിയം മികച്ച ഫുട്ബോൾ അന്തരീക്ഷം സൃഷ്ടിച്ചു.
തീർച്ചയായും അർജൻറീനയുടെ വിമർശനത്തിൽ കാര്യമുണ്ട്. മത്സരം നടന്ന മേഴ്സിഡീസ് ബെൻസ് സ്റ്റേഡിയം മേജർ സോക്കർ ലീഗിൽ അറ്റ്ലാൻറ യുനൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ടാണ്. അവിടെ കൃത്രിമമായി നിർമിച്ച ടർഫിലാണ് കളി നടക്കാറുള്ളത്. എന്നാൽ കോപ്പ സംഘാടകരായ Conmebolൻറ നിർദേശ പ്രകാരം ഗ്രൗണ്ടിൽ പുല്ലുനിറക്കുകയായിരുന്നു.
പോയ ശനി അറ്റ്ലാൻറ യുനൈറ്റഡും ഹൂസ്റ്റൺ ഡൈനാമോസും തമ്മിൽ ഇതേ ഗ്രൗണ്ടിൽ ഒരു മത്സരമുണ്ടായിരുന്നു. പക്ഷേ അന്ന് കൃത്രിമ പ്രതലത്തിലായിരുന്നു മത്സരം. വെറും രണ്ടുദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് സ്റ്റേഡിയത്തിൽ പുല്ലുപതിച്ചത്. ഗ്രൂപ്പ്എയിൽ ചിലിയുമായാണ് അർജൻറീനയുടെ അടുത്ത മത്സരം. അത് നടക്കുന്നത് ന്യൂ ജേഴ്സിയിലെ ഈസ്റ്റ് റഥർഫോർഡ് സ്റ്റേഡിയത്തിലാണ്. ഇനി അർജന്റീനക്ക് ഈ ഗ്രൗണ്ടിൽ മത്സരങ്ങൾ ഒന്നുമില്ല. യുഎസ്എയും പനാമയും തമ്മിലുള്ള ഒരുമത്സരം മാത്രമേ നടക്കാനുള്ളൂ.
അർജൻറീനയുടെ വിമശർനത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ഇതേ ഗ്രൗണ്ട് യു.എസ് വനിതാടീമിെൻറ മത്സരവും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ സൗഹൃദ മത്സരങ്ങൾക്കും വേദിയായിട്ടുണ്ടെന്നും അന്നാരും പൊതുമധ്യത്തിൽ വിമശനം ഉയത്തിയിട്ടില്ലെന്നും അറ്റ്ലാൻറ് ജേണൽ കോൺസ്റ്റിറ്റ്യൂഷനിൽ ഡഗ് റോബർസൺ കുറിച്ചു. താരങ്ങൾ സ്ലിപ്പായില്ലെന്നും പരിക്ക് പറ്റിയില്ലെന്നും അറ്റ്ലാൻറ യുനൈറ്റഡിൻറ മത്സരങ്ങൾ കവർ ചെയ്യുന്ന റോബർസൺ ന്യായീകരിക്കുന്നുണ്ട്.
2026 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഗ്രൗണ്ടുകളിലൊന്നാണ് അറ്റ്ലാൻറ. സെമിയടക്കം എട്ടുമത്സരങ്ങളാണ് ഇവിടെ അരങ്ങേറുക. പക്ഷേ അന്ന് ആർട്ടിഫിഷ്യൽ ടർഫ് മൊത്തമായി മാറ്റി പുല്ലുതന്നെ വളർത്തുമെന്നാണ് റിപ്പോർട്ടുകൾ.