ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രായം കുറഞ്ഞ താരമായി ഈഥന്‍ യനേരി
|മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ആഴ്സനലിന്റെ ഈഥന്‍ യനേരിക്ക്. 15 വയസും 181 ദിവസവും പ്രായമുള്ളപ്പോഴാണ് ഈഥൻ യനേരി ആഴ്സനലിനായി കളത്തിലിറങ്ങിയത്. ബ്രാൻഡ്ഫോർഡിനെതിരായ മത്സരത്തിന്റെ അവസാന നിമിഷത്തിൽ മാർട്ടിനെല്ലിക്ക് പകരക്കാരനായാണ് ഈഥൻ ഇറങ്ങിയത്. ലിവർപൂൾ താരം ഹാർവി എലിയറ്റിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
Ethan Nwaneri vs Brentford • 15 years old
— . (@jmpxcked) September 18, 2022
A new era 💫 pic.twitter.com/rYfMgbC7bP
മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രെന്റ്ഫോർഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 17-ാം മിനിട്ടിൽ സലീബയാണ് ആഴ്സനലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 28-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് രണ്ടാം ഗോളും നേടി. 49-ാം മിനിട്ടിൽ ഫാബിയോ വിയേരയാണ് പട്ടിക പൂർത്തിയാക്കിയത്.
ഈ സീസണിലെ ഏഴുമത്സരങ്ങളിൽ ആഴ്സനലിന്റെ ആറാം വിജയമാണിത്. 18 പോയിന്റുമായാണ് ആഴ്‍സനല്‍ ഒന്നാം സ്ഥാനത്തും 17 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.