Football
കുട്ടീഞ്ഞ്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി
Football

കുട്ടീഞ്ഞ്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി

Web Desk
|
7 Jan 2022 10:40 AM GMT

ബാഴ്സലോണക്ക് കുട്ടീഞ്ഞ്യോയെ ലോണിൽ അയക്കാൻ ആയാൽ ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാനും ആകും എന്നത് കൊണ്ട് ആണ് ഈ നീക്കം പെട്ടെന്ന് നടത്തിയത്

ബ്രസീലിയൻ മധ്യനിര താരമായ ഫിലിപ്പെ കുട്ടീഞ്ഞ്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി. മുൻ ലിവർപൂൾ നായകനായ സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ലയിലേക്കാണ് കുട്ടീഞ്ഞ്യോ ചേക്കേറിയത്.

ഈ സീസൺ അവസാനിക്കുന്നതു വരെയുള്ള ലോൺ കരാറിലാണ് കുട്ടീന്യോ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയത്. സീസൺ അവസാനം വരെയാണ് ലോണെന്നും ഇക്കാലയളവിൽ കുട്ടീന്യോയുടെ പ്രതിഫലത്തിന്റെ വലിയ പങ്ക് വില്ല നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണു ശേഷം താരത്തെ ആസ്റ്റൺ വില്ല സ്ഥിരം കരാറിൽ സ്വന്തമാക്കാന്‍ കഴിയുമെന്നും കരാറിലുണ്ട്.

നിരവധി വർഷങ്ങൾ ലിവർപൂളിന്‌ വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയതിനു ശേഷം റെക്കോർഡ് ട്രാൻസ്‌ഫറിലാണ് ബാഴ്‌സലോണയിലേക്ക് കുട്ടീഞ്ഞ്യോ കൂടുമാറിയത്. 2013ലാണ് സീരി എ ക്ലബായ ഇന്റർ മിലാനിൽ നിന്നും കുട്ടീന്യോ ലിവർപൂളിലേക്ക് ചേക്കേറുന്നത്. 2018 വരെ ലിവർപൂളിനോപ്പം കളിച്ച താരം 201 മത്സരങ്ങളിൽ നിന്നും 54 ഗോളുകളും നിരവധി അസിസ്റ്റുകളും റെഡ്‌സിനു വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബിന്റെ ഏറ്റവും മികച്ച താരമായിരിക്കുമ്പോഴാണ് കുട്ടീന്യോയെ ബാഴ്‌സലോണ ക്ലബിന്റെ എക്കാലത്തെയും ഉയർന്ന ട്രാൻസ്‌ഫർ ഫീസ് നൽകി സ്വന്തമാക്കുന്നത്.



എന്നാൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയതിനു ശേഷം തന്റെ പ്രതിഭയുടെ നിഴല്‍ മാത്രമായിരുന്നു കുട്ടീഞ്ഞ്യോ. ബാഴ്‍സലോണയുടെ ശൈലിയുമായി ഒത്തുപോകാൻ കഴിയാതിരുന്നതും നിരന്തരമായ പരിക്കും മൂലം താരം ബാഴ്‌സയുടെ ആദ്യ ഇലവനിൽ നിന്നും സ്ഥിരം തഴയപ്പെടുകയും ചെയ്തു. ഇടയ്ക്ക് ബയേൺ മ്യൂണിച്ചിലേക്ക് ലോണിൽ പോയെങ്കിലും അവിടേയും ടീമിലെ നിർണായകസാന്നിധ്യമാകാൻ സാധിച്ചില്ല.

ബാഴ്സലോണക്ക് കുട്ടീഞ്ഞ്യോയെ ലോണിൽ അയക്കാൻ ആയാൽ ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാനും ആകും എന്നത് കൊണ്ട് ആണ് ഈ നീക്കം പെട്ടെന്ന് നടത്തിയത്. ഈ ലോൺ നീക്കം പെട്ടെന്ന് തന്നെ നടന്നേക്കും. നേരത്തെ തന്നെ കൗട്ടീനോയുടെ ബാഴ്സലോണയിലെ ഭാവി അനിശ്ചിതാവസ്ഥയിൽ ആയിരുന്നു. കോമാൻ ക്ലബ് വിട്ടതോടെ കുട്ടീഞ്ഞ്യോയുടെ ബാഴ്സലോണയിലെ അവസാന സാധ്യതയും അവസാനിച്ചിരുന്നു.

Similar Posts