ത്രില്ലറിൽ എ.ടി.കെ: ഷൂട്ടൗട്ടിൽ ഹൈദരാബാദിനെ തകർത്ത് ഫൈനലിൽ
|രണ്ടാംപാദത്തിലെ നിശ്ചിത സമയത്തും അധികസമയത്തും ഗോളില്ലാതെ(0-0) വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്
കൊല്‍ക്കത്ത: ആവേശം പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ തോൽപിച്ച് എ.ടി.കെ മോഹൻബഗാൻ ഐ.എസ്.എല്‍ ഫൈനൽ ടിക്കറ്റ് നേടി.
രണ്ടാം പാദത്തിലെ നിശ്ചിത സമയത്തും അധികസമയത്തും ഗോളില്ലാതെ(0-0) വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും നിലവിലെ ചാമ്പ്യന്മാരെ തകർത്ത് എടികെ ഫൈനൽ ടിക്കറ്റ് നേടിയതും. ഫൈനലില്‍ ബംഗളൂരു എഫ്.സിയാണ് എ.ടി.കെയുടെ എതിരാളി. ആദ്യ പാദത്തിലും ഗോളില്ലാ സമനിലയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനാണ് മോഹന്‍ ബഗാന്റെ വിജയം.
ആദ്യപാദ മത്സരം സമനിലയില്‍ കലാശിച്ചതോടെ രണ്ടാം പാദ മത്സരം നിര്‍ണായകമായി. എന്നാല്‍ രണ്ടാം പാദത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടര്‍, രോഹിത് ദാനു, റീഗന് സിങ് എന്നിവര്‍ വലകുലുക്കി. മോഹന്‍ ബഗാന്റെ അഞ്ചാം ഐ.എസ്.എല്‍ ഫൈനല്‍ പ്രവേശനമാണിത്.
And ATK Mohun Bagan in the ISL final 🥳 #ATKMBHFC #ISL pic.twitter.com/fzA2BbvT7g