അടിച്ചുകൂട്ടിയത് ആറു ഗോൾ; ബംഗളൂരു എഫ്‌സി-എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ
|ബംഗളൂരു എഫ്‌സി ഒമ്പതാം സ്ഥാനവും എടികെ മോഹൻ ബഗാൻ ആറാം സ്ഥാനവും നിലനിർത്തി
ഇരുടീമുകളും ചേർന്ന് ആറു ഗോളുകൾ അടിച്ചുകൂട്ടിയ ഐഎസ്എല്ലിൽ ബംഗളൂരു എഫ്‌സി -എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ. ഇരു ടീമുകളും മൂന്ന് ഗോൾ വീതമാണ് നേടിയത്. സമനില എന്ന ഫലം ഏറ്റവും അനുയോജ്യമായ മത്സരമാണിതെന്നാകും ഇന്നലത്തെ കളി കണ്ട ഏതൊരാൾക്കും പറയാനുണ്ടാവുക. ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചമായി കളിച്ചപ്പോൾ ഐഎസ്എല്ലിൽ സുന്ദരമായ സമനില കാണികൾക്ക് മുമ്പിൽ അവതരിപ്പിക്കപ്പെട്ടു.
ഗോളടിക്ക് തുടക്കം കുറിച്ചത് എടികെ മോഹൻ ബഗാനാണ്. 13ാം മിനിട്ടിൽ സുഭാഷിഷ് ബോസ് സ്‌കോർ ചെയ്തു. 18ാം മിനിട്ടിൽ സ്ലെയ്ട്ടൺ സിൽവയുടെ പെനാൾട്ടിയിലൂടെ ബംഗളൂരു ഒപ്പമെത്തി. 26ാം മിനിട്ടിൽ ഡാനിഷ് ഫാറൂഖ് ബംഗളൂരുവിനെ മുന്നിലെത്തിച്ചു. 12 മിനിട്ടിനുള്ളിൽ ഹ്യൂഗോ ബൗമസിലൂടെ എടികെ മോഹൻ ബഗാന്റെ തിരിച്ചടിക്കുകയും ചെയ്തു. 58ാം മിനിട്ടിൽ പെനാൾട്ടിയെടുത്ത റോയ് കൃഷ്ണയ് എടികെയെ വീണ്ടും മുന്നിലെത്തിച്ചു. 72ാം മിനിട്ടിൽ ബംഗളൂരുവിന്റെ പ്രിൻസ് ഇബാറ കൂടി വലകുലുക്കി ഇരു ടീമുകളും അനിവാര്യമായ സമനിലയിൽ പിരിഞ്ഞു. ബംഗളൂരു എഫ്‌സി ഒമ്പതാം സ്ഥാനവും എടികെ മോഹൻ ബഗാൻ ആറാം സ്ഥാനവും നിലനിർത്തി.
Bangalore FC-ATK Mohun Bagan draw in ISL with both teams scoring Three goals