ബയേൺ വക മൂന്നണ്ണം: ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്
|തുടർച്ചയായി രണ്ടാം തവണയാണ് ബാഴ്സലോണ നോക്ക്ഔട്ട് കാണാതെ പുറത്താകുന്നത്.
നൗകാമ്പ്: ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളകള്‍ക്ക് ബയോണ്‍ മ്യൂണിച്ചിനോട് തോറ്റാണ് ബാഴ്സയുടെ മടക്കം. അതേസമയം ജയത്തോടെ ലിവർപൂളും നപ്പോളിയും ഇന്റർമിലാൻനും പ്രീക്വാർട്ടർ ഉറപ്പിച്ചു.
ചാമ്പ്യൻസ് ലീഗിലെ സാധ്യതകൾ നിലനിർത്താൻ ബായേണനെതിരെ ജയവും ഇന്ററിന്റെ തോൽവിയുമായിരുന്നു ബാഴ്സലോണയ്ക്ക് വേണ്ടിയിരുന്നത് . എന്നാൽ മത്സരഫലങ്ങൾ മറിച്ചായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ ബയോണിനോട് തോറ്റു. മറുപടിയില്ലാത്ത 4 ഗോളിനായിരുന്ന ഇന്റർറിന്റെ ജയം.തുടർച്ചയായി രണ്ടാം തവണയാണ് ബാഴ്സലോണ നോക്കൗട്ട് കാണാതെ പുറത്താകുന്നത്.
ആദ്യ പകുതിയിൽ തന്നെ ബയേൺ രണ്ട് ഗോളുകൾ നേടിയിരുന്നു. കളിയുടെ പത്താം മിനുട്ടിൽ സാദിയോ മാനെയാണ് ആദ്യ ഗോള്‍ കണ്ടെത്തിയത്. 31ാം മിനുട്ടിൽ ചോപ മോടിങിലൂടെയായിരുന്നു ബയേണിന്റെ രണ്ടാം ഗോൾ. ഈ ഗോളിന് വഴിയൊരുക്കിയത് മാനെയും. രണ്ട് ഗോളുകള്‍ വീണപ്പോള്‍ തന്നെ ബാഴ്സ തളര്‍ന്നിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം പവാർഡിലൂടെ ബയേൺ മൂന്നാം ഗോളും നേടിയതോടെ ബാഴ്സ പതനം പൂര്‍ണമായി.
ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ബാഴ്സയുടെ തുടർച്ചയായ ആറാം തോൽവിയാണിത്. ഗ്രൂപ്പ് സിയിൽ നിന്ന് ബയേൺ മ്യൂണിച്ചും ഇന്റർമിലാനും പ്രീക്വാർട്ടറിലെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ബാഴ്സക്കുള്ളത്.
അതേസമയം എകപക്ഷിയമായ മൂന്ന് ഗോളിനാണ് ലിവർപൂൾ അയക്സിനെ തോൽപ്പിച്ചത് . ലിവർപൂളിനായി സലാഹും ന്യൂനസും ഹാർവി എലൈറ്റും ഗോൾ നേടി. മറ്റൊരു മത്സരത്തില്‍ എഫ്സി റെയ്ഞ്ചേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നപ്പോളി തകർത്തത്. ക്ലബ് ബോറുഗയ്ക്കെതിരെ എഫ്സി പോർട്ടോയും അനായാസ ജയം സ്വന്തമാക്കി. ഒന്നിനെതരെ രണ്ട് ഗോളുകൾക്ക് ഫ്രാങ്ക്ഫോർട്ട് മാർസല്ലയെ തോൽപ്പിച്ചു.അത്ലറ്റിക്കോ മഡ്രിഡ് -ലെവർകൂസൻ, ടോട്ട്നാം ഹോട്ട്സ്പറിനെ സ്പോർട്ടിങ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.