കോപ്പ ഡെൽ റേ രണ്ടാം പാദ സെമിഫൈനലിൽ റയലും ബാഴ്സയും നേർക്ക് നേർ
|എൽക്ലാസിക്കോ പോരോട്ടം കാണാനൊരുങ്ങി ലോകം
കോപ്പ ഡെൽ റേ രണ്ടാം പാദ സെമിഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് രാത്രി 12:30 നു മത്സരിക്കും. ആദ്യ പാദ സെമിഫൈനലിൽ ബാഴ്സ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ആദ്യ പാദത്തിൽ റയലിനെ അവരുടെ ഗ്രൗണ്ടിൽ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങുന്നത്.
𝗟𝗘𝗪𝗔𝗡'𝗚𝗢𝗟'𝗦𝗞𝗜. ✨
— LaLiga English (@LaLigaEN) April 4, 2023
LaLiga's top scorer up to his old tricks...😉
You can pre-purchase his future goal balls with @golball_! 💯 #GolBall
എന്നാൽ കഴിഞ്ഞ ലീഗ് മത്സരത്തിൽ റിയൽ വല്ലഡോലിഡിനെ ആറു ഗോളിനു തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന റയൽ മാഡ്രിഡ് ബാഴ്സയെ എളുപ്പം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ നടന്ന എൽ ക്ലാസികോ പോരാട്ടങ്ങളിൽ ബാഴ്സക്കായിരുന്നു റയലിനെതിരെ മേൽക്കൊയ്മ. പരിക്കാണ് ഇന്നത്തെ മത്സരത്തിൽ ബാഴ്സക്ക് ചെറിയ തോതിൽ തലവേദന സൃഷിടിക്കുന്നത്. ഫ്രെങ്കി ഡി ജോങ്, പെഡ്രി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഉസ്മാൻ ഡെംബെലെ എന്നിവർ പരിക്ക് മൂലം പുറത്തായതിനാൽ നാല് പ്രധാന കളിക്കാരില്ലാതെ ബാഴ്സക്ക് ഇന്ന് റയലുമായുളള മത്സരം പൂർത്തികരിക്കേണ്ടി വരും. പരിക്കിൽ നിന്ന് മോചിതനായ ഹസാർഡ് കഴിഞ്ഞ കളി റയലിനായി കളിച്ചിരുന്നു. ഇന്ന് ചിലപ്പോൾ പകരക്കാരുടെ നിരയിൽ ഹസാർഡിന് സ്ഥാനമുണ്ടായേക്കാം.
🎬 #ElClásico: What happened in the first leg of the Copa del Rey semifinals pic.twitter.com/5bcGHFm5iu
— FC Barcelona (@FCBarcelona) April 5, 2023
സാധ്യത ലൈനപ്പ്
ബാഴ്സലോണ (4-3-3) : ടെർ സ്റ്റെഗൻ, അരൗജോ, കൗണ്ടെ, അലോൻസോ, ബാൽഡെട, കെസ്സി, ബുസ്ക്വെറ്റ്സ്, സെർജിയോ റോബർട്ടോ, റാഫിഞ്ഞ, ലെവൻഡോസ്കി, ഗവി
റയൽ മാഡ്രിഡ് (4-2-3-1) : കോർട്ടോയിസ്; കാർവഹാൽ, മിലിറ്റോ, റൂഡിഗർ, അലബ, ഷുമേനി, ക്രൂസ്, റോഡ്രിഗോ, മോഡ്രിച്ച്, വിനീഷ്യസ് ജൂനിയർ, ബെൻസെമ