ലൈപ്‍സിഗില്‍ അത്ഭുതങ്ങള്‍ കാട്ടിയ ജൂലിയന്‍ നേഗൽസ്മാന്‍ ബയേണ്‍ മാനേജര്‍
|നേഗൽസ്മാനെ സ്വന്തമാക്കാൻ ആയി ബയേൺ 225 കോടി ലൈപ്സിഗിന് നഷ്ടപരിഹാരമായി നൽകും
മുന്‍ ജര്‍മന്‍ താരം ജൂലിയന്‍ നേഗൽസ്മാന്‍ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനാകും. നിലവിലെ കോച്ച് ഹാന്‍സി ഫ്ലിക്ക് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തല്‍സ്ഥാനത്തേക്കാണ് ആര്‍ബി ലെപ്സിഗ് കോച്ചായ നേഗൽസ്മാന്‍ വരുന്നത്.
ലൈപ്സിഗിൽ കരാർ ബാക്കിയുള്ളതുകൊണ്ട് തന്നെ നേഗൽസ്മാനെ സ്വന്തമാക്കാൻ ആയി ബയേൺ 25 മില്യൺ യൂറോ (ഏകദേശം 225 കോടി) ലൈപ്സിഗിന് നഷ്ടപരിഹാരമായി നൽകും. അഞ്ച് വര്‍ഷത്തേക്കാണ് ബയേണുമായുള്ള കരാർ.
മുപ്പത്തിമൂന്നുകാരനായ നേഗൽസ്മാന്‍ 2019 മുതല്‍ ലെപ്സിഗിന്റെ പരിശീലകനാണ്. ജർമന്‍ ബുണ്ടസാ ലീഗില്‍ ലെപ്സിഗ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിൽ നേഗൽസ്മാന്‍ ചരിത്രത്തിലാദ്യമായി ലൈപ്സിഗിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് എത്തിച്ചിരുന്നു. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി 28-ാം വയസിലാണ് നേഗൽസ്മാന്‍ ഹൊഫൻഹീമിന്റെ പരിശീലകനായി കരിയര്‍ ആരംഭിച്ചത്.