മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ക്യാൻസലോയെ 'പൊക്കി' ബയേൺമ്യൂണിക്ക്
|വായ്പാ അടിസ്ഥാനത്തിലാണ് ക്യാന്‍സലോയുടെ വരവ്. ആറ് മാസത്തെ ലോണിന് ശേഷം 70 മില്യൺ പൗണ്ടിന് താരത്തെ വാങ്ങാനും ബയേണ്‍ ആകും.
ബെര്‍ലിന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗീസ് പ്രതിരോധതാരം ജാവോ ക്യാന്സലോയെ ടീമിലെത്തിച്ച് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. വായ്പാ അടിസ്ഥാനത്തിലാണ് ക്യാന്‍സലോയുടെ വരവ്. ആറ് മാസത്തെ ലോണിന് ശേഷം 70 മില്യൺ പൗണ്ടിന് താരത്തെ വാങ്ങാനും ബയേണ്‍ ആകും.
വിന്റര്‍ സീസണില്‍ ബയേണ്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ക്യാന്സലോ. നേരത്തേ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍, പ്രതിരോധതാരം ഡാലി ബ്ലിന്റ് എന്നിവരെ ബയേണ്‍ ടീമിലെത്തിച്ചിരുന്നു. പ്രതിരോധത്തിന്റെ ഇരുവശത്തും കളിക്കാൻ കഴിയുന്ന പോർച്ചുഗീസ് ഫുൾ ബാക്ക് അടുത്ത കാലത്തായി പെപ് ഗ്വാർഡിയോളയുടെ ആദ്യ ഇലവനുകളിൽ നിന്ന് അകന്നിരുന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കാൻസെലോ ആദ്യ ഇലവനിൽ ഇല്ലായിരുന്നു. സിറ്റി കിരീടം നേടിയ കഴിഞ്ഞ സീസണിൽ 36 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരമാണ് കാൻസെലോ. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായാണ് കാൻസെലോയെ കണക്കാക്കിയിരുന്നത്. അതേസമയം കാന്‍സെലോയുടെ പോക്ക് സിറ്റിയെ ബാധിക്കില്ല. പകരക്കാരുടെ നീണ്ട നിര തന്നെ ഗാര്‍ഡിയോളയുടെ സംഘത്തിലുണ്ട്
🗣️ "Bayern are a great club, one of the best in the world, and it's enormous motivation for me to now play alongside these extraordinary players. I know that this club lives for titles and wins titles every year. I'm also driven by the hunger for success."#MiaSanMia #ServusJoão pic.twitter.com/Dsw2P1aNO2
— FC Bayern Munich (@FCBayernEN) January 31, 2023