ടീമംഗത്തിന്റെ മുഖത്തിടിച്ചതിന് മാനെയെ വില്‍ക്കാനൊരുങ്ങി ബയേണ്‍
|മഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ പരാജയം
മഞ്ചസ്റ്റർ: ബയേൺ മ്യൂണിക്ക് താരങ്ങളായ സാദിയോ മാനെയും ലിറോയ് സാനെയും തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫെെനലിൽ ആദ്യ പാദ മത്സരത്തിൽ മഞ്ചസ്റ്റർ സിറ്റിയുമായ തോൽവിക്ക് ശേഷം ഇരുവരും ഡ്രസിംഗ് റൂമിൽ തല്ലുകൂടിയെന്നാണ് സ്കൈ ജർമനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Sadio Mané allegedly hit Leroy Sané in the face after an argument following Bayern's 3-0 loss to Man City, per multiple reports pic.twitter.com/lpYAYOne8z
— B/R Football (@brfootball) April 12, 2023
മഞ്ചസ്റ്റർ സിറ്റിയുമായ മത്സരത്തിലെ അവസാന നിമിഷങ്ങളിൽ തന്നെ ഇരു താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെട്ട് തർക്കിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഡ്രസിംഗ് റൂമിൽ ഇരുവരും ഏറ്റുമുട്ടുകയും സാദിയോ മാനെ ലിറോയ് സാനെയുടെ മുഖത്തടിക്കുകയും ചെയ്തത്. മുഖത്തടി കിട്ടിയ ലിറോയ് സാനെയുടെ ചുണ്ടിൽ നിന്ന് ചോര പൊടിഞതിനു ശേഷം ടീമംഗങ്ങൾ ഇടപെട്ടാണ് ഇരു താരങ്ങളെയും പിടിച്ചു മാറ്റിയത്. ഈ പ്രവർത്തിക്ക് മാനെയുടെ നേരെ ക്ലബ്ബ് നടപടിയെടുക്കുമെന്ന് ഉറപ്പാണ്. ബയേൺ മ്യൂണിക്കിന്റെ ഔദ്യോഗിക വക്താക്കൾ ബുധനാഴ്ച്ച മീറ്റിംഗ് ചേർന്ന് താരത്തിന് എന്ത് ശിക്ഷ കൊടുക്കണമെന്ന് ചർച്ച ചെയ്തിട്ടുണ്ട്. പിഴ, സസ്പെൻഷൻ എന്നീ ശിക്ഷകൾക്ക് പുറമെ സെനഗൽ നായകനെ ഈ സീസൺ അവസാനം വിറ്റൊഴിവാക്കുന്ന കാര്യവും ടീം ചർച്ച ചെയ്തിട്ടുണ്ട്.
🚨🇸🇳 Sadio Mané is expected to apologise in front of the Bayern team today for the Sané incident.
— EuroFoot (@eurofootcom) April 13, 2023
Many consequences also being explored by the club: fine, suspension or even separation from squad, reports @Plettigoal. pic.twitter.com/ksp3ZzttQ7
സാദിയോ മാനെ ടീമംഗങ്ങൾക്കു മുന്നിൽ വ്യഴാഴ്ച്ച മാപ്പു പറഞ്ഞേക്കും. ഈ സീസൺ തുടക്കത്തിൽ ലിവർപൂളിൽ നിന്ന് ബയേണിൽ ചേർന്ന മാനെക്ക് കാര്യമായ പ്രകടനം ഈ സീസണിൽ ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫെെനലിൽ ആദ്യ പാദ മത്സരത്തിൽ മഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ പരാജയം.