Football
ഭൂരിഭാഗം താരങ്ങളും ടീമിൽ തുടരും; താനും ടീമിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ
Football

ഭൂരിഭാഗം താരങ്ങളും ടീമിൽ തുടരും; താനും ടീമിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Web Desk
|
20 March 2022 2:16 AM GMT

ഈ ടീമിൽ എല്ലാവരും അടുത്തുനിൽക്കുന്നു. നിലവിലെ കെട്ടുറപ്പ് തുടരണം. കൂടുതൽ നേട്ടങ്ങളിലേക്ക് എത്തണം. കൊച്ചിയിലെ മഞ്ഞക്കടലിന് നടുവിൽ കളിക്കാൻ ആഗ്രഹമുണ്ട്. ആ ആർപ്പുവിളികൾ ടീമിനാകെ ഊർജമാവും. സ്വന്തം കാണികളുടെ ആരവങ്ങൾക്ക് നടുവിൽ ടീമിന് ഇതിലും നന്നായി കളിക്കാനാവുമെന്ന് വുകമനോവിച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്ര വിജയത്തിന് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. ഭൂരിഭാഗം താരങ്ങളും ടീമിൽ തുടരുമെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച് മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. താനും ടീമിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ ടീമിൽ എല്ലാവരും അടുത്തുനിൽക്കുന്നു. നിലവിലെ കെട്ടുറപ്പ് തുടരണം. കൂടുതൽ നേട്ടങ്ങളിലേക്ക് എത്തണം. കൊച്ചിയിലെ മഞ്ഞക്കടലിന് നടുവിൽ കളിക്കാൻ ആഗ്രഹമുണ്ട്. ആ ആർപ്പുവിളികൾ ടീമിനാകെ ഊർജമാവും. സ്വന്തം കാണികളുടെ ആരവങ്ങൾക്ക് നടുവിൽ ടീമിന് ഇതിലും നന്നായി കളിക്കാനാവുമെന്ന് വുകമനോവിച്ച് പറഞ്ഞു.

അതേസമയം ക്യാപ്റ്റൽ അഡ്രിയാൻ ലൂണ, സൂപ്പർ താരം സഹൽ അബ്ദുസമദ് എന്നിവർ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വുകോമാനോവിച്ച് ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന സഹൽ അബ്ദുസമദ് ഫൈനലിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. രണ്ടാംപാദ സെമിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് സഹലിന് പിൻതുട ഞരമ്പിൽ പരിക്കേറ്റത്. സഹൽ ദേശീയ ടീമിനും ആവശ്യമുള്ള കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ പരിക്ക് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Tags :
Similar Posts