Football
ഫൈനലിൽ ആരാകും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി: മൂന്നടിച്ച് മുന്നിൽ ഹൈദരാബാദ്‌
Football

ഫൈനലിൽ ആരാകും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി: മൂന്നടിച്ച് മുന്നിൽ ഹൈദരാബാദ്‌

Web Desk
|
16 March 2022 10:31 AM GMT

ആദ്യപാദത്തിൽ 3–1 ലീഡുള്ള ഹൈദരാബാദിനെ മറികടക്കാൻ എടികെ മോഹൻ ബഗാൻ നന്നായി പൊരുതേണ്ടിവരും.

ഐ.എസ്.എല്‍ രണ്ടാം സെമിയുടെ രണ്ടാം പാദമത്സരത്തിൽ ഇന്ന് എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ ജി.എം.സി അത്‍ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു . യോഗ്യത നേടുന്നവർ ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും.

ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിന്‍റെ വ്യക്തമായ മുന്‍തൂക്കം ഹൈദരാബാദ് എഫ്‌സിക്കുണ്ട്. തുടക്കത്തില്‍ ലീഡ് നേടിയ ശേഷമായിരുന്നു എടികെ മോഹന്‍ ബഗാന്‍റെ തോല്‍വി. എടികെയ്‌ക്കായി റോയ് കൃഷ്‌ണ 18-ാം മിനുറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ(45+3), മുഹമ്മദ് യാസിര്‍(58), ജാവിയര്‍ സിവേരിയോ(64) എന്നിവര്‍ ഗോളുകള്‍ മടക്കി ഹൈദരാബാദിന് വിജയമൊരുക്കുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ ഹൈദരാബാദ് രണ്ടും എടികെ മോഹന്‍ ബഗാന്‍ മൂന്നും സ്ഥാനക്കാരായിരുന്നു.

ആദ്യപാദത്തിൽ 3–1 ലീഡുള്ള ഹൈദരാബാദിനെ മറികടക്കാൻ എടികെ മോഹൻ ബഗാൻ നന്നായി പൊരുതേണ്ടിവരും. അതേസമയം ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പുര്‍ എഫ്‌സിയെ സെമിയില്‍ 2-1നു കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. 2014, 2016 സീസണുകള്‍ക്കുശേഷം ബ്ലാസ്റ്റേഴ്‌സ് ആദ്യമായാണ് ഐഎസ്എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ജംഷഡ്പുരിനെതിരേ ആദ്യ പാദ സെമിയില്‍ 1 - 0നു ജയിച്ച ബ്ലാസ്റ്റേഴ്‌സ്, രണ്ടാം പാദത്തില്‍ 1 - 1 സമനില വഴങ്ങി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

അതേസമയം ഫൈനലില്‍ ഹൈദരാബാദ്-എടികെ മോഹന്‍ ബഗാന്‍ എന്നിവരില്‍ ആരെ എതിരാളികളായി വേണം എന്ന ചോദ്യത്തിന് താന്ത് ശ്രദ്ധിക്കുന്നേയില്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് താരം ലൂണയുടെ മറുപടി. കിരീടം നേടണം എങ്കില്‍ മികച്ച ടീമുകളോട് തന്നെ മത്സരിക്കേണ്ടതായി വരും. അതിന് ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു, ലൂണ പറഞ്ഞു. ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലൂണ വ്യക്തമാക്കി.

Similar Posts