Football
ദൈവപുത്രൻ, ശത്രുക്കൾക്ക് ഇടിച്ചുവീഴ്ത്താനാകില്ല, പരിക്ക് മാറി തിരിച്ചുവരും; എഫ്.ബി കുറിപ്പുമായി നെയ്മർ
Football

'ദൈവപുത്രൻ, ശത്രുക്കൾക്ക് ഇടിച്ചുവീഴ്ത്താനാകില്ല, പരിക്ക് മാറി തിരിച്ചുവരും'; എഫ്.ബി കുറിപ്പുമായി നെയ്മർ

Sports Desk
|
25 Nov 2022 5:53 PM GMT

മുമ്പ് 2014 ലോകകപ്പിൽ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നെയ്മറിന് പരിക്കേറ്റിരുന്നു. തുടർന്ന് താരം പുറത്താകുകയും പിന്നീട് ജർമനിക്കെതിരെ ഏഴു ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുകയും ചെയ്തിരുന്നു

തനിക്ക് പരിക്കേറ്റിരിക്കുകയാണെന്നും ഇത് തന്റെ കരിയറിലെ ഏറ്റവും കാഠിന്യമേറിയ ദിവസമാണെന്നും ബ്രസീൽ സൂപ്പർ താരം നെയ്മർ. എന്നാൽ ശത്രുക്കൾക്ക് തന്നെയൊരിക്കലും ഇടിച്ചുവീഴ്ത്താനാകില്ലെന്നും താൻ അസാധ്യനായ ദൈവത്തിന്റെ പുത്രനാണെന്നും തന്റെ വിശ്വാസം അനന്തമാണെന്നും നെയ്മർ ജൂനിയർ എന്ന ഫേസ്ബുക്ക് പേജിൽ താരം കുറിച്ചു. വീണ്ടും വേൾഡ് കപ്പിൽ തന്നെ തനിക്ക് പരിക്കേറ്റിരിക്കുകയാണെന്ന സങ്കടവും നെയ്മർ പങ്കുവെച്ചു. എന്നാൽ വീണ്ടും ടൂർണമെൻറിലേക്ക് തിരിച്ചുവരാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ടീമിനും സഹതാരങ്ങൾക്കും തനിക്കും ഏറ്റവും മികച്ച കാര്യം ചെയ്യാനാകുമെന്നും സൂപ്പർ താരം പ്രത്യാശ പ്രകടിപ്പിച്ചു.

മുമ്പ് 2014 ലോകകപ്പിൽ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നെയ്മറിന് പരിക്കേറ്റിരുന്നു. തുടർന്ന് താരം പുറത്താകുകയും പിന്നീട് ജർമനിക്കെതിരെ ഏഴു ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുകയും ചെയ്തിരുന്നു.

ബ്രസീലിനെ പ്രതിനിധീകരിക്കുന്നതിലുള്ള അഭിമാനവും താരം ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. ബ്രസീൽ ജഴ്‌സിയണിയുന്നതിലുടെ തനിക്ക് ലഭിക്കുന്ന അഭിമാനവും സ്‌നേഹവും വിശദീകരിക്കാനാകില്ലെന്നും ജന്മരാജ്യം തിരഞ്ഞെടുക്കാൻ ദൈവം അവസരം തന്നാൽ ബ്രസീലിനെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോളുകളാകട്ടെ, സ്വപ്‌നങ്ങളാകട്ടെ ജീവിതത്തിൽ നേടിയതെല്ലാം കഠിനാധ്വാനത്തിലുടെ കൈവശപ്പെടുത്തിയതാണെന്നും നെയ്മർ കുറിച്ചു. ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരെ നടന്ന ബ്രസീലിന്റെ ആദ്യ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. കണങ്കാലിനായിരുന്നു പരിക്ക്.

Brazil superstar Neymar says he is injured and this is the toughest day of his career

Similar Posts