Football
ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്; സിറ്റിക്കും റയലിനും കടുപ്പം, ബാഴ്‌സക്ക് വീണ്ടും ബയേൺ കുരുക്ക്
Football

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്; സിറ്റിക്കും റയലിനും കടുപ്പം, ബാഴ്‌സക്ക് വീണ്ടും ബയേൺ കുരുക്ക്

Sports Desk
|
29 Aug 2024 6:30 PM GMT

അടിമുടി മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തിന് പകരം ലീഗ് അടിസ്ഥാനത്തിലാകും മത്സരിക്കേണ്ടത്.

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 നറുക്കെടുപ്പ് പൂർത്തിയായി. അടിമുടി മാറ്റവുമായി നടക്കുന്ന ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ലിവർപൂളും എ.സി മിലാനുമാണ് പ്രധാന എതിരാളികൾ. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ ബൊറൂസിയ ഡോർട്ടുമുണ്ടിനേയും പ്രാഥമിക റൗണ്ടിൽ നേരിടണം. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും ആദ്യകടമ്പ കടുപ്പമേറിയതാകും. പി.എസ്.ജി, യുവന്റസ്, ഇന്റർമിലാൻ ക്ലബുകളുമായാണ് ഇംഗ്ലീഷ് ക്ലബിന് പോരടിക്കേണ്ടത്. ബാഴ്‌സലോണക്ക് ക്യാമ്പ് നൗവിൽ ബയേണുമായി ഏറ്റുമുട്ടണം.

പുതിയ ഫോർമാറ്റിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിലെ ശ്രദ്ധേയ സാന്നിധ്യം പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയായിരുന്നു. വിവിധ പോട്ടുകളിലായി നറുക്കെടുത്തത് റോണോയായിരുന്നു. ഇതുവരെ നടന്ന ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഇത്തവണയുണ്ടാകില്ല. ഇതുവരെ മത്സരിച്ച 32 ടീമുകളിൽ നിന്ന് 36 ആയി ഉയർത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിന് പകരം ലീഗ് അടിസ്ഥാനത്തിലായിരിക്കും ഇനി മുതൽ മത്സരം. നേരത്തെ ഗ്രൂപ്പിൽ ആറു മത്സരങ്ങളാണ് കളിച്ചിരുന്നതെങ്കിൽ നിലവിൽ ലീഗ് ഘട്ടത്തിൽ ഓരോ ടീമും എട്ട് മത്സരങ്ങൾ കളിക്കണം.

പ്രീക്വാർട്ടറിന് മുൻപായി ഓരോ ടീമും എട്ട് ടീമുകളായി ഏറ്റുമുട്ടണം. പ്രധാന ടീമുകളുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കാണാനാകുമെന്നാണ് പുതിയ ഫോർമാറ്റിന്റെ പ്രത്യേകത. പോട്ട് വണ്ണിൽ റയൽമാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്, പിഎസ്ജി, ലിവർപൂൾ, ഇന്റർമിലാൻ, ബൊറൂസിയ ഡോർട്ട്മുണ്ട്, ലെയ്പ്‌സിഗ്, ബാഴ്‌സലോണ എന്നീ ടീമുകളാണ് ഉൾപ്പെട്ടത്.

Similar Posts