Football
പരിക്കേറ്റ മെസ്സി ഇറങ്ങുമോ? ചാംപ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം
Football

പരിക്കേറ്റ മെസ്സി ഇറങ്ങുമോ? ചാംപ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം

Web Desk
|
11 Oct 2022 2:49 AM GMT

കഴിഞ്ഞയാഴ്ച ബെൻഫികയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് മെസ്സിക്ക് കണങ്കാലിന് പരിക്കേറ്റത്

ലണ്ടൻ: ചാംപ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യ പാദ മത്സരങ്ങളിൽ ഇന്ന് പ്രമുഖ ടീമുകൾ കളത്തിൽ പരിക്കിന്റെ പിടിയിലായ പി.എസ്.ജിയുടെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോ എന്നു തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബെൻഫികയാണ് പി.എസ്.ജിയുടെ എതിരാളികൾ.

ലീഗിൽ ആദ്യ പാദ മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പ് ചാംപ്യന്മാരാകാനുള്ള കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 10.15ന് രണ്ട് മത്സരങ്ങൾ നടക്കും. യുവന്റസ് മകാബി ഹൈഫയെയും മാഞ്ചസ്റ്റർ സിറ്റി എഫ്.സി കോപ്പൻഹേഗനെയും നേരിടും. ഗ്രൂപ്പ് ജിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

രാത്രി 12.30ന് ആറ് മത്സരങ്ങളുണ്ട്. നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡിന് ഷാക്തറാണ് എതിരാളികൾ. ഗ്രൂപ്പ് എഫിൽ റയൽ മാഡ്രിഡ് ഒന്നും ഷാക്തർ രണ്ടും സ്ഥാനത്താണുള്ളത്. ചെൽസി എ.സി മിലാനെയും ബറോസിയ ഡോർട്മുണ്ട് സെവിയ്യയെയും നേരിടും. ലെയ്പിസികിനെ സെൽറ്റികും സാൽസ്ബർഗിനെ ഡിനാമോ സാഗ്‌റെഗും നേരിടും.

ലോകകപ്പ് ഏതാനും വിളിപ്പാടകലെ നിൽക്കെ ബെൻഫിക-പി.എസ്.ജി പോരാട്ടത്തിൽ മെസ്സി ഇന്ന് ഇറങ്ങാൻ സാധ്യത വളരെ കുറവാണ്. കഴിഞ്ഞയാഴ്ച ബെൻഫികയ്‌ക്കെതിരെ തന്നെ നടന്ന മത്സരത്തിലാണ് മെസ്സിക്ക് കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ മത്സരത്തിൽനിന്ന് മെസ്സി വിട്ടുനിന്നിരുന്നു. എന്നാൽ, മെസ്സി ടീമിനൊപ്പം പരിശീലനം തുടരുമെന്നും പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ കളത്തിലിറങ്ങൂവെന്നുമാണ് പി.എസ്.ജിയുടെ വിശദീകരണം.

Summary: Champions League Preview: Lionel Messi out for PSG, with Chelsea, Man City, Juventus also in action

Similar Posts