ചെൽസിക്ക് വീണ്ടും പരാജയം
|ആദ്യ പത്തിൽ സ്ഥാനമില്ലാതെ ചെൽസി
ചെൽസിക്ക് പ്രീമിയർ ലീഗിൽ വീണ്ടും പരാജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ലയാണ് ചെൽസിയെ തോൽപ്പിച്ചത്. ആസ്റ്റൺ വില്ലക്കായി ഒല്ലി വാറ്റ്കിൻസ്, ജോൺ മക്ഗിൻ എന്നിവർ ലക്ഷ്യം കണ്ടു. ഈ സീസണിൽ ചെൽസിയുടെ പത്താം പരാജയമാണിത്. 28- മത്സരങ്ങളിൽ നിന്നായി 38- പോയിന്റുമായി 11-ാം സ്ഥാനത്താണ് നിലവിൽ ചെൽസിയുളളത്.
Defeat this afternoon.#CheAvl pic.twitter.com/CGV0uaTTJs
— Chelsea FC (@ChelseaFC) April 1, 2023
ഈ സീസണിൽ തുടക്കം മുതൽ മോശം ഫോമിൽ വലയുകയാണ് ചെൽസി. തോമസ് ടുഷേലിനു പകരം വന്ന ഗ്രഹാം പോട്ടെർക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മില്യണുകൾ മുടക്കി എൻസോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ് [ലോൺ] തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ചെങ്കിലും വിജയം മാത്രം ടീമിനു അകന്ന് നിന്നു. തുടർ പരാജയങ്ങളിൽ നിന്നുളള ചെറിയ മുന്നേറ്റം ടീം നടത്തിയിരുന്നങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾക്കു ശേഷമുളള ഇടവേളയിലെ ആദ്യ മത്സരം തന്നെ ടീം തോറ്റിരിക്കുകയാണ്.
🗣️ "We can't feel sorry for ourselves"
— Sky Sports Premier League (@SkySportsPL) April 1, 2023
Graham Potter reacts to Chelsea's 2-0 loss against Aston Villa 📉 pic.twitter.com/Jw5bvaRst1
ടുഷേലിനു വിജയതുടക്കം
ചെൽസി മുൻ പരിശീലകന് വിജയത്തോടെ തുടക്കം. ജർമൻ ബുണ്ടസ് ലിഗയിലെ ക്ലാസിക് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിനെതിരെ ബയേണിന്റെ ജയം. 18, 23 മിനുറ്റുകളിലായി തോമസ് മുളളർ ബയേണിനായി ഇരട്ട ഗോളുകൾ നേടി. മറ്റൊരു ഗോൾ കിംഗ്സ്ലി കോമൻ നേടിയപ്പോൾ ഒരു ഗോൾ ഓൺ ഗോളായിരുന്നു. ഡോർമുണ്ടിനായി എമ്രി ചാനും, ഡോണേൽ മലനും ഗോളുകൾ കണ്ടെത്തി
Defeat this afternoon.#CheAvl pic.twitter.com/CGV0uaTTJs
— Chelsea FC (@ChelseaFC) April 1, 2023