Football
പോട്ടർക്ക് പകരം സൂപ്പർ കോച്ചിനെ ടീമിലെത്തിക്കാൻ ഒരുങ്ങി ചെൽസി
Football

പോട്ടർക്ക് പകരം സൂപ്പർ കോച്ചിനെ ടീമിലെത്തിക്കാൻ ഒരുങ്ങി ചെൽസി

Web Desk
|
3 April 2023 12:37 PM GMT

ഈ സീസണിൽ ചെൽസി പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകൻ

ഗ്രഹാം പോട്ടറെ പുറത്താക്കിയ ചെൽസി, പകരം സൂപ്പർ കോച്ചിനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നു. ശനിയാഴ്ച്ച നടന്ന ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റിരുന്നു. ഈ തോൽവിയാണ് പോട്ടറുടെ പുറത്തകലിന് ആക്കം കൂട്ടിയത്. തോമസ് ടുഷേലിന് പകരക്കാരനായി സെപ്റ്റംബറിലാണ് പോട്ടർ ടീമിൻ്റെ പരിശീലകനായി ചുമതലയേറ്റത്. എന്നാൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 20 മാസത്തിനുള്ളിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മൂന്ന് ട്രോഫികൾ നേടിയ ടുഷേലിന് പകരമാകാൻ പോട്ടറിന് കഴിഞ്ഞില്ല.ഈ സീസണിൽ രണ്ട് കോച്ചുകൾക്കുമായി കളിക്കാരെ വാങ്ങുവാൻ 630- മില്യൺ മുടക്കിയങ്കിലും തുടക്കം മുതൽ മോശം ഫോമിൽ വലയുകയാണ് ചെൽസി. നിലവിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ 38- പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെൽസിയുളളത്.

ചെൽസിയിൽ 32 മത്സരങ്ങളിൽ മാത്രമാണ് പോട്ടറിന് പരിശീലക വേഷം അണിയാൻ കഴിഞ്ഞത്. 12 വിജയങ്ങളും 8 സമനിലകളും നേടിയപ്പോൾ 11 മൽസരങ്ങളിൽ തോൽവിയായിരുന്നു ഫലം. 38.7 എന്ന നിരാശാജനകമായ വിജയശതമാനമാണ് അദ്ദേഹത്തിനുള്ളത്. പ്രീമിയർ ലീഗിൽ ചെൽസിയെ 20 - ൽ അധികം മത്സരങ്ങളിൽ പരിശീലിപ്പിച്ച ഏതൊരു മാനേജരുടെയും ഏറ്റവും കുറഞ്ഞ പോയിന്റ് നിരക്ക് - (ഓരോ മത്സരത്തിൽ) പോട്ടറിനാണ്: [1.27.]

പ്രീമിയർ ലീ​ഗിൽ രണ്ടാഴ്ച്ചക്കുളളിൽ പുറത്താകുന്ന നാലമത്തെ പരിശീലകനാണ് ​ഗ്രഹാം പോർട്ടർ. ഇന്നലെ ലെസ്റ്റർ സിറ്റി അവരുടെ കോച്ചായ ബ്രണ്ടൻ റോഡ്ജേഴ്സിനെ പുറത്താക്കിയുരുന്നു. കഴിഞ്ഞയാഴ്ച്ച ടോട്ടൻഹാം അന്റോണിയോ കോന്റെയെയും, ക്രിസ്റ്റൽ പാലസ് പാട്രിക് വിയേരെയും പുറത്താക്കിയുരുന്നു.

പകരം ആര്?

ചെൽസി ഇതിനകം തന്നെ അടുത്ത പരിശീലകനായുളള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം ജൂലിയൻ ന​ഗ്ലെസ്മാനാണ് ബോർ‍ഡ് പ്രഥമ പരി​ഗണന നൽകുന്നത്. ബയേൺ മ്യൂണിക്കിൽ നിന്ന് കഴിഞ്ഞയാഴ്ച്ച ജൂലിയൻ ന​ഗ്ലെസ്മാൻ പുറത്താക്കപ്പെട്ടിരുന്നു. ചെൽസിയിൽ നിന്ന് സെപ്റ്റംപറിൽ പുറത്താക്കപ്പെട്ട തോമസ് ടുഷേലാണ് ജൂലിയൻ ന​ഗ്ലെസ്മാന് പകരം നിലവിൽ ബയേൺ കോച്ച്. ജൂലിയൻ ന​ഗ്ലെസ്മാന് പുറമേ മുൻ ടോട്ടൻഹാം, പി.എസ്.ജി കോച്ചായ മൗറീഷ്യോ പോച്ചെറ്റിനേയും ടീം പരിശീലക സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്.

Similar Posts