![സുവാരസ് രക്ഷകൻ; കാനഡയെ ഷൂട്ടൗട്ടിൽ തോൽപിച്ച് ഉറുഗ്വെക്ക് കോപയിൽ മൂന്നാം സ്ഥാനം സുവാരസ് രക്ഷകൻ; കാനഡയെ ഷൂട്ടൗട്ടിൽ തോൽപിച്ച് ഉറുഗ്വെക്ക് കോപയിൽ മൂന്നാം സ്ഥാനം](https://www.mediaoneonline.com/h-upload/2024/07/14/1433427-canada-vs-uruguay.webp)
സുവാരസ് രക്ഷകൻ; കാനഡയെ ഷൂട്ടൗട്ടിൽ തോൽപിച്ച് ഉറുഗ്വെക്ക് കോപയിൽ മൂന്നാം സ്ഥാനം
![](/images/authorplaceholder.jpg?type=1&v=2)
നിശ്ചിയ സമയം ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 4-3 ന് മുൻ ചാമ്പ്യൻമാർ ജയം സ്വന്തമാക്കി.
ടെക്സസ്: കോപ്പ അമേരിക്ക ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഉറുഗ്വേക്ക് ജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് കനേഡിയൻ സംഘത്തെ കീഴടക്കിയത്. നിശ്ചിയ സമയം ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 4-3 ന് മുൻ ചാമ്പ്യൻമാർ ജയം സ്വന്തമാക്കി.
ഇസ്മായേൽ കൊണേ(22), ജൊനാഥൻ ഡേവിഡ്(80) എന്നിവർ കാനഡക്കായി വലകുലുക്കി. ഉറുഗ്വേയ്ക്കായി റോഡ്രിഗോ ബെന്റാൻകുറും(8) ലൂയിസ് സുവാരസും(90+2) ഗോൾനേടി. മത്സരം കാനഡ വിജയിച്ചെന്ന് തോന്നിപ്പിച്ച സമയത്താണ് ഇഞ്ചുറി സമയത്ത് വെറ്ററൻ താരം സുവാരസ് ഉറുഗ്വെയുടെ രക്ഷത്തെത്തിയത്.
മത്സരത്തിൽ ഉറുഗ്വേയാണ് ആദ്യലീഡ് നേടിയതെങ്കിലും കാനഡ രണ്ടാം പകുതിയിൽ ശക്തമായി മത്സരത്തിലേക്കെത്തുകയായിരുന്നു. ഷൂട്ടൗട്ടിൽ ഉറുഗ്വേക്കായി കിക്കെടുത്ത ഫെഡറികോ വാർവെർഡെ, റോഡ്രിഗോ ബെന്റാകുലർ, ഡി അരസ്കാറ്റെ, ലൂയിസ് സുവാരസ് എന്നിവർ ലക്ഷ്യംകണ്ടമ്പോൾ കാനഡയുടെ ഇസ്മായിൽ കൊനെ, അൽഫോൺസോ ഡേവിസ് എന്നിവരുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിയില്ല. നാളെ പുലർച്ചെ നടക്കുന്ന കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന കാനഡയെ നേരിടും