Football
CristianoRonaldo, AlNassr, RudiGarcia
Football

ക്രിസ്റ്റ്യാനോ സൗദിയിൽ കരിയര്‍ അവസാനിപ്പിക്കില്ല, യൂറോപ്പിലേക്ക് തന്നെ മടങ്ങുമെന്ന് അൽനസ്ർ കോച്ച്

Web Desk
|
30 Jan 2023 3:23 PM GMT

രണ്ടു മത്സരങ്ങളില്‍ അൽനസ്‌ര്‍ ജഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോയ്ക്ക് ക്ലബിനായി ഗോളൊന്നും കണ്ടെത്താനായിട്ടില്ല

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ യൂറോപ്പിൽ കളി തുടരുമെന്ന് അൽനസ്ർ കോച്ച് റൂഡി ഗാർസിയ. അൽനസ്ർ കുപ്പായത്തിൽ താരം അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയാണ് റൂഡിയുടെ പ്രതികരണം. ക്രിസ്റ്റ്യാനോയുടെ മികച്ച പ്രകടനത്തിലും സെമിയിൽ അൽ-ഇത്തിഹാദിനോട് തോറ്റ് സൗദി സൂപ്പർ കപ്പിൽനിന്ന് അൽനസ്ർ പുറത്തായിരുന്നു.

'ക്രിസ്റ്റ്യാനോ (ടീമിലേക്കുള്ള) ഗുണപരമായൊരു കൂട്ടിച്ചേർക്കലാണ്. പ്രതിരോധനിരയെ തകർക്കാൻ താരം സഹായിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. അൽ-നസ്‌റിൽ ക്രിസ്റ്റ്യാനോ കരിയർ അവസാനിപ്പിക്കില്ല. അദ്ദേഹം യൂറോപ്പിലേക്ക് മടങ്ങും.'-റൂഡി ഗാർസിയ വെളിപ്പെടുത്തിയതായി 'സ്‌കൈ സ്‌പോർട്‌സ്' റിപ്പോർട്ട് ചെയ്തു.

അൽനസ്‌റിനു വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ ഒരു ഗോളും കണ്ടെത്താനായിട്ടില്ല. സൗദി സൂപ്പർ കപ്പിൽ അൽഇത്തിഫാഖിനെതിരെയായിരുന്നു അരങ്ങേറ്റം. രണ്ടാം മത്സരം സെമിയിൽ അൽഇത്തിഹാദിനെതിരെയും. നേരത്തെ, ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ അടങ്ങുന്ന പി.എസ്.ജിയും ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള അൽഹിലാൽ-അൽനസ്ർ സംയുക്ത ടീമും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ക്രിസ്റ്റ്യാനോ രണ്ടടിച്ച മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളിനായിരുന്നു പി.എസ്.ജി ജയം.

ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽനസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് റോണോക്ക് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയായാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ്

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽനസ്ർ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. 2025 വരെ ക്രിസ്റ്റ്യാനോ സൗദി ക്ലബിനായി കളിക്കേണ്ടി വരും. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.

Summary: Al Nassr head coach Rudi Garcia says Cristiano Ronaldo will not finish his career at Al Nassr, he will return to Europe

Similar Posts