Football
14.2 സെക്കന്റില്‍ ഓടിയത് 92 മീറ്റർ; റൊണാൾഡോയുടെ ഗോളിന് കയ്യടിച്ച് ഫുട്ബോൾ ലോകം
Football

14.2 സെക്കന്റില്‍ ഓടിയത് 92 മീറ്റർ; റൊണാൾഡോയുടെ ഗോളിന് കയ്യടിച്ച് ഫുട്ബോൾ ലോകം

Web Desk
|
20 Jun 2021 4:14 PM GMT

19 ഗോളുകളാണ് ലോകകപ്പിലും യൂറോയിലുമായി റൊണാള്‍ഡോ പോർച്ചുഗലിനായി നേടിയത്

യൂറോ കപ്പിൽ ജർമനിക്ക് മുമ്പിൽ പോർച്ചുഗൽ തോറ്റെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിന് കയ്യടിക്കുകയാണ് ഫുട്ബോൾ ലോകം. 15-ാം മിനിറ്റിൽ ജർമനിയുടെ കോർണർ ലക്ഷ്യം കാണാതിരുന്നപ്പോള്‍ സ്വന്തം പോസ്റ്റിൽ നിന്ന് പന്ത് ക്ലിയർ ചെയ്ത് ജർമൻ ഗോൾമുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കുകയായിരുന്നു. ഗോളിനായി റൊണാള്‍ഡോ പോർച്ചുഗൽ പോസ്റ്റിൽ നിന്ന് 92 മീറ്റർ ഓടിയെത്തിയത് 14.2 സെക്കന്റിലാണ്, മണിക്കൂറിൽ 32 കിലോമീറ്റർ വേഗത്തിൽ.

14-ാം മിനിറ്റിൽ ടോണി ക്രൂസ് എടുത്ത കോർണര്‍ അന്റോണിയോ റൂഡിഗര്‍ ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പോർച്ചുഗൽ ഒരു കൗണ്ടർ അറ്റാക്ക് നടത്തുകയായിരുന്നു. ക്രിസ്റ്റ്യാനോ ആ കോർണർ ആദ്യം ക്ലിയർ ചെയ്ത് ബെർണാഡൊ സിൽവയ്ക്ക് കൈമാറി. ബെർണാഡോ ആ പന്തുമായി ജര്‍മ്മന്‍ ഗോള്‍മുഖത്തേക്ക്, ഡീഗോ ജോട്ടയും ക്രിസ്റ്റ്യാനോയും അപ്പോഴേക്കും ജർമൻ ബോക്സിലേക്ക് എത്തിയിരുന്നു. ബോക്സിന് തൊട്ടടുത്തുണ്ടായിരുന്ന ഡീഗോ ജോട്ടയ്ക്ക് ബെർണാഡോ പാസ് നൽകി. ഡീഗോ ജോട്ട ഈ പന്ത് ക്രിസ്റ്റ്യാനോക്ക് നല്‍കി. ഒരു നിമിഷം പോലും വൈകിച്ചില്ല, പന്ത് ജർമൻ വലയിൽ.

ഈ ഗോളോടെ യൂറോ കപ്പിലും ലോകകപ്പിലുമായി ആകെ നേടിയ ഗോളുകളുടെ എണ്ണത്തിൽ റൊണാള്‍ഡോ ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമെത്തി. 19 ഗോളുകളാണ് ലോകകപ്പിലും യൂറോയിലുമായി റൊണാള്‍ഡോ പോർച്ചുഗലിനായി നേടിയത്.


Similar Posts