'നിശാക്ലബിൽ യുവതിയെ പീഡിപ്പിച്ചു'; ഡാനി ആൽവ്‌സിനു കുരുക്കുമുറുക്കി ഫോറൻസിക് റിപ്പോർട്ട്
|കഴിഞ്ഞ ഡിസംബർ 31ന് ബാഴ്‌സലോണയിലെ നിശാക്ലബിൽ പുതുവത്സരാഘോഷത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്
ബാഴ്‌സലോണ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബ്രസീൽ ഡിഫൻഡർ ഡാനി ആൽവ്‌സിന് കുരുക്ക് മുറുകുന്നു. താരത്തിന് തിരിച്ചടിയാകുന്ന ഫോറൻസിക് റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇരയുടെ ശരീരത്തിൽ ഡാനിയുടെ ബീജാംശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ബാഴ്‌സലോണ കോടതിയിലാണ് ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചത്. ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്ന തരത്തിലാണ് റിപ്പോർട്ടുള്ളത്. ഇരയുടെ ശരീരത്തിനു പുറമെ വസ്ത്രത്തിലും സംഭവം നടന്ന നിശാക്ലബിന്റെ ടോയ്‌ലെറ്റിലും ഡാനി ആൽവ്‌സിന്റെ ബീജാംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇരയുടെയും നിശാക്ലബിലെയും സാംപിളുകളും താരത്തിന്റെ ഡി.എൻ.എയും പരിശോധിച്ച ശേഷമാണ് ഫോറൻസിക് സംഘം റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ബാഴ്‌സലോണയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ നിശാക്ലബിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിനെത്തിയ താരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പിന്നാലെ, ജനുവരി 20ന് ഡാനി അറസ്റ്റിലാകുകയും ചെയ്തു. ലോകകപ്പിനുശേഷം അവധി ആഘോഷത്തിനായി ബാഴ്സലോണയിലെത്തിയതായിരുന്നു ബ്രസീല്‍ ഡിഫന്‍ഡര്‍.
തുടക്കത്തിൽ ഡാനി കുറ്റം നിഷേധിച്ചിരുന്നു. സംഭവദിവസം താൻ ആരോപിക്കപ്പെടുന്ന നിശാക്ലബിലുണ്ടായിരുന്നില്ലെന്നായിരുന്നു ആദ്യ വിശദീകരണം. ഇതിനുശേഷം പലവട്ടം മൊഴി മാറ്റി. ഒടുവിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും യുവതി തനിക്ക് വദനസുരതം ചെയ്തു തന്നിരുന്നുവെന്നും ഡാനി ആൽവ്‌സ് കോടതിയിൽ വാദിച്ചിരുന്നു.
Summary: Forensic tests find traces of Dani Alves' semen inside the victim's body, on the floor of the Sutton nightclub toilet and on the girl's clothes, which reinforce the version of sexual assault reported by the victim