എവര്‍ട്ടണ് സീസണിലെ ആദ്യ പരാജയം: മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില
|ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ക്ക് നിരാശ. ആസ്റ്റണ്‍വില്ലയോട് എവര്‍ട്ടണ്‍ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ക്ക് നിരാശ. ആസ്റ്റണ്‍വില്ലയോട് എവര്‍ട്ടണ്‍ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു.
മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആസ്റ്റണ്‍വില്ലയോട് എവര്‍ട്ടണ്‍ പരാജയപ്പെട്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 9 മിനുട്ടുകൾക്ക് ഇടയിലാണ് ആസ്റ്റൺ വില്ല മൂന്ന് ഗോളുകൾ നേടിയത്. 66ാം മിനുട്ടിൽ മാറ്റി കാഷ് ആണ് വില്ലക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 69ാം മിനുട്ടിൽ സെൽഫ് ഗോൾ ആസ്റ്റൺ വില്ലയ്ക്ക് ലീഡ് ഇരട്ടിയാക്കി കൊടുത്തു. ലിയോൺ ബൈലിയുടെ ഇടം കാലൻ സ്ട്രൈക്കാണ് വില്ലക്ക് മൂന്നാം ഗോൾ നൽകിയത്. ആസ്റ്റൺ വില്ലയുടെ ലീഗിലെ രണ്ടാം വിജയം മാത്രമാണിത്.
അതേസമയം സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. മികച്ച പ്രതിരോധമായിരുന്നു സിറ്റിക്കെതിരെ കളിയിലുടനീളം സതാംപ്ടണ്‍ നടത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. അത്രക്ക് മികച്ച പ്രതിരോധമായിരുന്നു സതാമ്പ്ടൺ നടത്തിയത്. ഇടക്കിടെ കൗണ്ടറുകളിലൂടെ സിറ്റി ഡിഫൻസിനെ പരീക്ഷിക്കാനും അവർക്ക് ആയി.
എന്നാല്‍ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാതെത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി. സാദിയേ മാനെ(43) മുഹമ്മദ് സലാഹ്(78) നാബി കെയ്റ്റ(89) എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.