അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഇനി ചെൽസിക്ക് സ്വന്തം
|ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു
ലണ്ടൻ: അർജന്റീനയുടെ ലോകകപ്പ് സൂപ്പർതാരം എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രമീയർ ലീഗിലെ വമ്പന്മാരായ ചെൽസി. പ്രീമിയർ ലീഗിലെ റെക്കോർഡ് തുകയായ 131 മില്യൺ ഡോളറിനാണ് ബെൻഫിക്കയിൽ നിന്ന് താരത്തെ ചെൽസി ടീമിലെത്തിച്ചത്.
നിലവിലെ ഫോമും കഴിഞ്ഞ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതുമാണ് എൻസോയുടെ വില പതിന്മടങ്ങ് വർധിപ്പിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്.
അതേസമയം, ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി.
ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.