Football
Arsenal leapfrogged by three; Palace beat Villa, Chelsea also won
Football

മൂന്നടിയിൽ കുതിപ്പ് തുടർന്ന് ആർസനൽ; വില്ലയെ കുരുക്കി പാലസ്, ചെൽസിക്ക് ജയം

Sports Desk
|
23 Nov 2024 5:41 PM GMT

ജയത്തോടെ പ്രീമിയർലീഗ് പോയന്റ് ടേബിളിൽ ചെൽസി മൂന്നാമതും ആർസനൽ നാലാംസ്ഥാനത്തുമെത്തി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ ആർസനലിനും ചെൽസിക്കും ജയം. ആസ്റ്റൺവില്ലയെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്. സ്വന്തം തട്ടകമായ എമിറേറ്റ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആർസനൽ ജയം സ്വന്തമാക്കിയത്. ബുക്കായോ സാക്ക(15), തോമസ് പാർട്ടി(52), എഥാൻ നുവാനെറി(86) എന്നിവർ ലക്ഷ്യംകണ്ടു. സ്വന്തം തട്ടകമായ വില്ലാപാർക്കിൽ ക്രിസ്റ്റൽ പാലസിനോട് 2-2 സമനിലയിൽ പിരിയുകയായിരുന്നു.

ഇസ്മായില സാറിലൂടെ നാലാംമിനിറ്റിൽ ക്രിസ്റ്റൽ പാലസ് ലീഡെടുത്തു. എന്നാൽ 36ാം മിനിറ്റിൽ ഒലീ വാറ്റ്കിൻസിലൂടെ വില്ല സമനില പിടിച്ചു. മറുപടിയായി ആദ്യപകുതിയുടെ ഇഞ്ചുറി മിനിറ്റിൽ ജസ്റ്റിൻ ഡവനി(45+1) വീണ്ടും പാലസിനെ മുന്നിലെത്തിച്ചു. എന്നാൽ 77ാം മിനിറ്റിൽ റോസ് ബാർക്ക്‌ലിയിലൂടെ ആതിഥേയർ നിർണായക സമനില പിടിച്ചെടുക്കുകയായിരുന്നു.

ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ചെൽസി പോയന്റ് ടേബിളിൽ മൂന്നാംസ്ഥാനത്തേക്കുയർന്നു. നിക്കോളാസ് ജാക്‌സനും(15), എൻസോ ഫെർണാണ്ടസുമാണ്(75) നീലപടക്കായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ജോർദാൻ അയേവിലൂടെ (90+5) ലെസ്റ്റർ ഒരു ഗോൾ മടക്കി. മറ്റു മാച്ചുകളിൽ ഫുൾഹാമിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് വോൾവ്‌സ് തകർത്തു. അട്ടിമറി സംഘമായ ബോൺമൗത്തിനെ ബ്രൈട്ടൻ 2-1 തോൽപിച്ചു.

Similar Posts