Football
യൂറോയിൽ ലാസ്റ്റ്മിനിറ്റ് ഡ്രാമ; സ്ലൊവേനിയയെ സമനിലയിൽ പിടിച്ച് സെർബിയ
Football

യൂറോയിൽ ലാസ്റ്റ്മിനിറ്റ് ഡ്രാമ; സ്ലൊവേനിയയെ സമനിലയിൽ പിടിച്ച് സെർബിയ

Sports Desk
|
20 Jun 2024 3:27 PM GMT

കളിതീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെയാണ് ലൂക ജോവിക് സമനില പിടിച്ചത്.

മ്യൂണിക്: അന്തിമ വിസിലിന് സെക്കന്റുകൾ ബാക്കി നിൽക്കെ നേടിയ ഗോളിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് സെർബിയ. മ്യൂണിക് അരീനയിൽ നടന്ന ഗ്രൂപ്പ് സി ആവേശ പോരാട്ടത്തിൽ ലൂക ജോവികാണ്(90+5) സെർബിയക്ക് ജീവൻ നൽകിയ ഹെഡ്ഡർ ഗോൾ നേടിയത്. 69ാം മിനിറ്റിൽ സാൻ കർണിചിലൂടെയാണ് സ്ലൊവേനിയ മുന്നിലെത്തിയത്.

ആക്രമണ,പ്രത്യാക്രമണവുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിലും ഇരു ബോക്‌സിലേക്കും പന്ത് എത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. ഒടുവിൽ 69ാം മിനിറ്റിൽ പികച്ച പാസിങ് ഗെയിമിനൊടുവിൽ സ്ലൊവേനിയ ലീഡെടുത്തു. സെർബിയൻ ബോക്‌സിലേക്ക് കുതിച്ചുകയറിയ എസ്‌നിക് നൽകിയ ക്രോസ് കൃത്യമായി കർണിക്‌നിക് ഫിനിഷ് ചെയ്യുകയായിരുന്നു.

ഗോൾ വീണതോടെ സെർബിയ ആക്രണത്തിന്റെ മൂർച്ചകൂട്ടിയെങ്കിലും സമനില പിടിക്കാനായില്ല. അവസാന മിനിറ്റിലെ ഗോൾ ശ്രമം ബാറിൽതട്ടി പുറത്തേക്കുപോകുകയും ചെയ്തതോടെ നിർഭാഗ്യം സെർബിയയെ വേട്ടയാടിയെന്ന് തോന്നിപ്പിച്ചു. എന്നാൽ കളിതീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ലികിന്റെ കോർണർ കൃത്യമായി പോസ്റ്റിലേക്ക് അടിച്ച് ലൂക ജോവിക് സമനില നേടികൊടുത്തു.

Similar Posts