ബ്ലൂകാർഡിന് റെഡ്കാർഡ്; പുതിയ നിർദേശത്തെ എതിർത്ത് ഫിഫ പ്രസിഡന്റ്
|ഗുരുതര ഫൗളുകൾ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളത്തിന് പുറത്ത് നിർത്താൻ റഫറിക്ക് അധികാരം നൽകുന്നതായിരുന്നു നീല കാർഡ് ആശയം.
സൂറിച്ച്: ഫുട്‌ബോളിൽ ചുവപ്പ്,മഞ്ഞ കാർഡുകൾക്ക് പുറമെ നീലകാർഡ് കൂടി കൊണ്ടുവരാനുള്ള നിർദേശത്തെ എതിർത്ത് ഫിഫ. അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് ആശയമാണ് ജിയാനി ഇൻഫാന്റിനോ തള്ളിയത്. ഫുട്ബോൾ മത്സരങ്ങളിൽ ഗുരുതര ഫൗളുകൾ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളത്തിന് പുറത്ത് നിർത്താൻ റഫറിക്ക് അധികാരം നൽകുകയായിരുന്നു നീല കാർഡുകൾ അവതരിപ്പിക്കുന്നതിലൂടെ ഐഎഫ്എബി മുന്നോട്ട്‌വെച്ച ആശയം. എന്നാൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ആശയത്തെ പൂർണമായി എതിർത്തു.
NEW: FIFA President Gianni Infantino rules out blue cards being used in football for players sent into sin bins.
— Rob Harris (@RobHarris) March 1, 2024
“FIFA is completely opposed to blue cards … Red card to the blue card. No way.”
He was speaking to us after arriving in Loch Lomond for an IFAB meeting pic.twitter.com/tO6eZ6D9gB
ഫുട്ബോളിൽ നീലക്കാർഡുകൾ കൊണ്ടുവരുന്നതിനെകുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ഇക്കാര്യത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ല. ഫുട്‌ബോളിന്റെ പൊതുവായ രീതികളെ മാറ്റിമറിക്കുന്നതാണ് ഈ നിർദേശം. ഇക്കാര്യം അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനെ അറിയിക്കുമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ മാസമാണ് നീല കാർഡ് സംബന്ധിച്ച നിർദേശമെത്തിയത്. ആദ്യ ഘട്ടത്തിൽ ഇംഗ്ലണ്ടിൽ നടപ്പിലാക്കാനായിരുന്നു ആലോചന. എന്നാൽ ഫിഫ പ്രസിഡന്റ് പൂർണമായി നിരാകരിച്ചതോടെ നീലകാർഡ് എന്ന ആശയം നടപ്പിലാകില്ലെന്ന് ഉറപ്പായി.
1970 ലെ ലോകകപ്പിലാണ് ആദ്യമായി മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാർഡുകൾ അവതരിപ്പിച്ചത്. അന്ന് തൊട്ട് ഇന്നോളം ഗ്രൗണ്ടിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം രണ്ട് കാർഡുകണ്.