ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിത ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം; പെണ്‍ സിംഹം 'ഇഭ'
|2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെ നടക്കുന്ന ലോകകപ്പില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയും കളിക്കുന്നുണ്ട്.
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിത ലോകകപ്പിന്റെ ഭാഗ്യചിഹ്നം ഫിഫ പുറത്തിറക്കി. പെണ്‍സിംഹം ഇഭയാണ് ചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നത്. ഖാസി ഭാഷയില്‍ നിന്നാണ് 'ഇഭ' എന്ന പേര് സ്വീകരിച്ചതെന്ന് ഫിഫ വുമണ്‍സ് ഓഫീസര്‍ സരായി ബരേമാന്‍ പറഞ്ഞു.
''ഏവരെയും പ്രചോദിപ്പിക്കുന്ന കഥാപാത്രമാണ് 'ഇഭ'. അണ്ടര്‍ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നതോടെ് ഇന്ത്യന്‍ ഫുട്‌ബോളിനും ഊര്‍ജമാകും. യുവ തലമുറയ്ക്ക് ഫുട്‌ബോള്‍ ഒരു കരിയറായി മാറ്റാനും സാധിക്കും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനും അവരെ മുന്‍നിരയിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് ഇഭയെ തിരഞ്ഞെടുത്തത്''. ബരേമാന്‍ പറഞ്ഞു.
🚨 𝐎𝐟𝐟𝐢𝐜𝐢𝐚𝐥 𝐂𝐨𝐦𝐦𝐮𝐧𝐢𝐜𝐚𝐭𝐢𝐨𝐧
— Indian Football Team (@IndianFootball) October 11, 2021
Teamwork, Courage, Kindness and Empowerment! 🙌
Values of 𝐈𝐛𝐡𝐚™ and their significance in today's world where we push towards an equal game 👏
Read More - https://t.co/AcGLfX2isU#U17WWC #KickOffTheDream pic.twitter.com/NQ6pqZAm2d
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെ നടക്കുന്ന ലോകകപ്പില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയും കളിക്കുന്നുണ്ട്. ആദ്യമായാണ് ഇന്ത്യ അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹട്ടി, അഹമ്മദാബാദ്, മുംബൈ എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. 2023 ല്‍ ഒസ്‌ട്രേലിയിയിലും ന്യൂസിലാന്റിലുമായി നടക്കുന്ന വനിത ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് കായിക മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്നാണ് ഫിഫയുടെ വിലയിരുത്തല്‍.