Football
പ്രീക്വാർട്ടർ ലൈനപ്പായി; മത്സരങ്ങളുടെ പൂർണ വിവരങ്ങളറിയാം
Football

പ്രീക്വാർട്ടർ ലൈനപ്പായി; മത്സരങ്ങളുടെ പൂർണ വിവരങ്ങളറിയാം

Sports Desk
|
2 Dec 2022 10:09 PM GMT

റൗണ്ടിൽ പരാജയപ്പെടുന്ന ടീമുകൾ ലോകകപ്പിൽ നിന്ന് പുറത്താകും

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായതോടെ ഇന്ന്‌ മുതൽ പ്രീക്വാർട്ടർ പോരാട്ടം തുടങ്ങും. 16 ടീമുകളാണ് ഈ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. റൗണ്ടിലെ മത്സരത്തിൽ പരാജയപ്പെടുന്ന ടീമുകൾ ലോകകപ്പിൽ നിന്ന് പുറത്താകും.

  • ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം എട്ടരക്ക് ഗ്രൂപ്പ് എ ചാമ്പ്യന്മാരായ നെതർലൻഡ്‌സും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യു.എസ്.എയും തമ്മിലാണ് റൗണ്ടിലെ ആദ്യ മത്സരം. രാത്രി 12.30ന് ഗ്രൂപ്പ് സി ചാമ്പ്യന്മാരായ അർജൻറീനയും ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്‌ത്രേലിയയും ഏറ്റുമുട്ടും.
  • ഡിസംബർ നാലിന് 8.30ന് ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ ഫ്രാൻസും ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ടും തമ്മിലും മത്സരിക്കും.
  • ഡിസംബർ അഞ്ചിന് 8.30ന് ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായ ജപ്പാനും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമാണ് തമ്മിലാണ് പോരാട്ടം. 12.30ന് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലും അടുത്ത് റൗണ്ടിനായി പോരാടും.
  • ഡിസംബർ ആറിന് 8.30ന് ഗൂപ്പ് എഫ് ചാമ്പ്യന്മാരായ മെറോക്കോയും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായ സ്‌പെയിനും തമ്മിലാണ് അങ്കം. 12.30ന് ഗ്രൂപ്പ് ജി ചാമ്പ്യന്മാരായ ബ്രസീലും ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ സൗത്ത് കൊറിയയും തമ്മിൽ മത്സരിക്കും.
  • ഡിസംബർ ഏഴിന് അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ് എച്ചിലെ ചാമ്പ്യന്മാരായ പോർച്ചുഗലും ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സർലൻഡും ഏറ്റുമുട്ടും.
    • FIFA World Cup pre quarter match will start tomorrow

    Similar Posts