കളത്തിൽ വംശീയാധിക്ഷേപം; കളി മതിയാക്കി കയറിപ്പോയി ജർമനി
|പ്രതിരോധതാരം ജോർദാൻ തോറുനരിഗയ്ക്ക് നേരെ ആയിരുന്നു അധിക്ഷേപങ്ങൾ
വംശീയാധിക്ഷേപത്തിനു പിന്നാലെ ഹോണ്ടുറാസിനെതിരെയുള്ള കളി നിർത്തി കയറിപ്പോയി ജർമനിയുടെ പ്രതിഷേധം. ഒളിംപിക്സിന് മുമ്പോടിയായി നടന്ന സൗഹൃദ മത്സരമാണ് 85-ാം മിനിറ്റിൽ ജർമനിയുടെ അണ്ടർ 23 ടീം അവസാനിപ്പിച്ചത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ പ്രതിരോധതാരം ജോർദാൻ തോറുനരിഗയ്ക്ക് നേരെ ആയിരുന്നു അധിക്ഷേപങ്ങൾ.
'സ്കോർ 1-1 എന്ന നിലയിൽ നിൽക്കെ, അഞ്ചു മിനിറ്റ് മുമ്പെ കളി അവസാനിച്ചു. ജോർദാൻ തോറുനരിഗയ്ക്കു നേരെ വംശീയാധിക്ഷേപം ഉണ്ടായതിനെ തുടർന്നാണ് കളിക്കാർ കളം വിട്ടത്' എന്ന് ജർമൻ ഫുട്ബോൾ അസോസിയേഷൻ ട്വീറ്റു ചെയ്തു. ഹെഡ് കോച്ച് സ്റ്റാൻ കുന്ദ്സും ടീമിന്റെ തീരുമാനത്തെ ന്യായീകരിച്ചു.
It's kick-off for our @Olympics team in their friendly against Honduras 🇩🇪🇭🇳
— Germany (@DFB_Team_EN) July 17, 2021
The boys will play 3 x 30 minutes as a final practice before taking to the big stage. Good luck, lads! 👏#WirfuerD #Tokyo2020 pic.twitter.com/rCnfMfVLCn
എന്നാൽ തെറ്റിദ്ധാരണയുടെ പുറത്താണ് ജർമനി കളം വിട്ടത് എന്ന് ഹോണ്ടുറാസ് ഫുട്ബോൾ ഫെഡറേഷൻ പ്രതികരിച്ചു. ഒളിംപിക്സിൽ ജൂലൈ 22ന് ബ്രസീലിനെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം. 2016ലെ വെള്ളി മെഡൽ ജേതാക്കളാണ് ജർമനി.