ഐലീഗിൽ ജയത്തോടെ തുടങ്ങി ഗോകുലം കേരള
|മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
മഞ്ചേരി: ജയത്തോടെ പുതിയ ഐലീഗ് സീസണ് തുടക്കമിട്ട് ഗോകുലം കേരള. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. 58ാം മിനുറ്റിൽ അഗസ്റ്റെ ജൂനിയർ സോംലാഗയാണ് ഗോകുലത്തിനായി ഗോൾ നേടിയത്. തുടര്‍ന്നും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം പുതിയ സീസണ് പയ്യനാട്ട് പന്ത് തട്ടാനിറങ്ങിയത്. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവക്ക് കീഴില്‍ ജയത്തോടെ അതും ലീഗിലെ കരുത്തന്മാരായ മുഹമ്മദന്‍സിനെ തോല്‍പിച്ച് തുടങ്ങാനായതും ടീമിന്റെ മുന്നോട്ടുള്ള പോക്കില്‍ വഴിത്തിരിവാകും.
ഈ മാസം 18ന് ഐസ്വാൾ എഫ്.സിയുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. അതേസമയം കേരളം ചാംപ്യന്മാരായ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പയ്യനാട് മികച്ചൊരു ടൂര്‍ണമെന്റിന് വേദിയാകുന്നത്.
Goalscorer Auguste Somlaga picks up the Hero of the Match award on his #HeroILeague 🏆 debut 😍#GKFCMDSP ⚔️ #TogetherWeRise 🤝 #IndianFootball ⚽ pic.twitter.com/RjdboNJG7B
— Hero I-League (@ILeagueOfficial) November 12, 2022