''അന്ന് ജേഴ്‌സി ചോദിച്ചപ്പോള്‍ അപമാനിച്ചു''; റൊണാള്‍ഡോയോട് ഗോസെന്‍സിന്റെ മധുര പ്രതികാരം
|അഞ്ചു തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്‌സി സ്വന്തമാക്കുകയെന്നതെന്നത് ഗോസെന്‍സിന്റെ വലിയ സ്വപ്‌നമായിരുന്നു
യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ ജർമനി നാണം കെടുത്തിയപ്പോള്‍ അതിൽ താരമായത് ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ മിഡ്ഫീല്‍ഡറായ റോബിൻ ഗോസെൻസാണ്. ജര്‍മനിയുടെ നാലാം ഗോള്‍ അടിക്കുക മാത്രമല്ല, റൂബെന്‍ ഡെറും റാഫേല്‍ ഗ്വരെയ്‌രേരോയും അടിച്ച സെല്‍ഫ് ഗോളുകള്‍ക്ക് കാരണക്കാരനും ഗോസെന്‍സാണ്. പോർച്ചുഗലിനെതിരെ ഗോസെൻസ് നടത്തിയ പ്രകടനത്തിനു ചെറിയൊരു പ്രതികാരകഥ കൂടിയുണ്ട്.
Cristiano Ronaldo left Robin Gosens hanging when he asked for his shirt 😬 pic.twitter.com/IijA1mfJui
— ESPN FC (@ESPNFC) April 5, 2021
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സീരി എയിൽ അറ്റലാന്റയും യുവന്റസും തമ്മിൽ നടന്ന മത്സരത്തിനു ശേഷം റൊണാൾഡോയുടെ ജേഴ്‌സി സ്വന്തമാക്കാന്‍ ഗോസെൻസിന് മോഹം. അഞ്ചു തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്‌സി സ്വന്തമാക്കുകയെന്നതെന്നത് ഗോസെന്‍സിന്റെ വലിയ സ്വപ്‌നമായിരുന്നു. കളി കഴിഞ്ഞ് ഗോസെന്‍സ് ചെന്നു ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം. ഇല്ല എന്ന അറുത്തുമുറിച്ച മറുപടി. ജെഴ്‌സി ചോദിച്ച് മുന്നില്‍ നിന്ന ഗോസെൻസിനെ ഒന്ന് നോക്കാനുള്ള സൗമനസ്യം കാട്ടിയതുമില്ല റൊണാള്‍ഡോ. "വല്ലാതെ ചെറുതായിപ്പോയി. ആരെങ്കിലും ഇത് കണ്ടോ എന്നാണ് ആദ്യം നോക്കിയത്. ആകെ നാണംകെട്ടു. അത് മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാന്‍ ശരിക്കും പാടുപെട്ടു" അന്നത്തെ മത്സരത്തിനു ശേഷം ഗോസെൻസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
When Cristiano Ronaldo refused to swap jerseys with Robin Gosens. Rejection can be an incredible motivator. pic.twitter.com/EWgiE24FbD
— Cristian Nyari (@Cnyari) June 19, 2021
ഗോസെൻസ് അന്നത്തെ സീരി എ മത്സരത്തിനു ശേഷം ശ്രമിച്ചത്. എന്നാൽ അതിൽ നിന്നുമുണ്ടായ അപമാനം കൊണ്ടു തന്നെയായിരിക്കാം ഇന്നലത്തെ മത്സരത്തിനു ശേഷം റൊണാൾഡോയോട് താൻ ജേഴ്‌സി ആവശ്യപ്പെടില്ലെന്നാണ് ജർമൻ താരം പറഞ്ഞത്. ഗ്രൂപ്പ് എഫില്‍ മൂന്ന് പോയിന്റുള്ള പോര്‍ച്ചുഗല്‍ ഇപ്പോള്‍ ഫ്രാന്‍സിനും ജര്‍മനിക്കുമൊപ്പം മൂന്നാമതാണ്. ഒരു പോയിന്റ് മാത്രമുള്ള ഹംഗറി മാത്രമാണ് പിന്നില്‍.