Football
ഷാക്കയ്ക്ക് വെള്ളം വേണ്ട, കോള മതി: തരംഗമായി ഷാക്കയുടെ കോള കുടി
Football

'ഷാക്കയ്ക്ക് വെള്ളം വേണ്ട, കോള മതി': തരംഗമായി ഷാക്കയുടെ കോള കുടി

Web Desk
|
29 Jun 2021 10:35 AM GMT

കോളയും കയ്യിലെടുത്ത് സഹകളിക്കാർക്ക് നിർദേശം കൊടുക്കുന്ന ഷാക്കയുടെ ചിത്രങ്ങൾ അതിവേഗം വൈറലായി

ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്തുമാറ്റിയ കൊക്കക്കോള വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സ്വിറ്റ്‌സർലൻഡ് നായകൻ ഗ്രാനെറ്റ് ഷാക്കയിലൂടെയാണ് ഒരിക്കൽ കൂടി കോള തരംഗമാകുന്നത്. ഇന്നലെ ഫ്രാൻസുമായുള്ള ക്വാർട്ടർ ഫൈനലിൽ ഷാക്കയുടെ കൈയിലെ കോളയാണ് വൈറലായത്.

ലോകചാമ്പ്യന്മാരെ സ്വിറ്റ്‌സർലാൻഡ് പെനൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. പെനൽറ്റി കിക്ക് എടുക്കും മുമ്പ് ഷാക്കയുടെ കൈയിലെ കോളയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. കോളയും കയ്യിലെടുത്ത് സഹകളിക്കാർക്ക് നിർദേശം കൊടുക്കുന്ന ഷാക്കയുടെ ചിത്രങ്ങൾ അതിവേഗം വൈറലായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോള ബഹിഷ്‌കരണമായും ബന്ധപ്പെടുത്തി ട്രോളുകളും വന്നു തുടങ്ങി. ഷാക്കയ്ക്ക് വെള്ളം വേണ്ട, കോള മതി എന്ന് തുടങ്ങിയ രസകരമായ കമന്റുകളും വൈറലായി. അതേസമയം നിർണായകമായ ഗോളുകൾക്ക് ചരടുവലിക്കുകയും മധ്യനിരയിൽ നിറഞ്ഞു കളിക്കുകയും ചെയ്ത ഷാക്ക തന്നെയാണ് സ്റ്റാർ ഓഫ് ദി മാച്ചും.

വാർത്താസമ്മേളനത്തിനിടെ കുടിക്കാൻ നൽകിയ കൊക്കക്കോള കുപ്പി എടുത്തുമാറ്റിയ റൊണാൾഡോയുടെ നടപടി വന്‍ വാര്‍ത്തയായിരുന്നു.


Similar Posts