Football
Intercontinental Cup updates, Intercontinental Finals Today; Will India beat Lebanon?
Football

അവസരങ്ങൾ മുതലാക്കാതെ നീലപ്പട; ഇന്ത്യ- ലെബനോൻ മത്സരം സമനിലയിൽ

Web Desk
|
15 Jun 2023 4:27 PM GMT

സമനില നേടിയതോടെ അഞ്ച് പോയിന്‍റായ ലെബനോന്‍ തന്നെയാണ് ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍

കലിംഗ: ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളില്‍ ഫൈനലുറപ്പിച്ച ഇന്ത്യന്‍ ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍രഹിതം സമനില വഴങ്ങി. മികച്ച പോരാട്ടമായിരുന്നു ഇരു ടീമും നടത്തിയത്. പക്ഷെ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ നീലപ്പടയ്‌ക്ക് അവസരങ്ങള്‍ ഏറെ കിട്ടിയെങ്കിലും വലകുലുക്കാനായില്ല.

കളിയുടെ തുടക്കത്തിൽ ഇരുടീമുകളുടെയും ഗോൾമുഖത്തേക്ക് പന്തെത്തിയിരുന്നില്ല. പന്ത് കൈവശം വയ്ക്കുന്നതിൽ ഇന്ത്യൻ ടീം അംഗങ്ങൾ മത്സരിച്ചു. പക്ഷേ ഗോളാക്കാൻ സാധ്യമയവ സൃഷ്ടിക്കാനായില്ല. ഗോളെന്ന് ഉറച്ച് മൂന്ന് അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയത്. ആഷിക് കുരുണിയനും അനിരുദ്ധ് ഥാപ്പയും ഇന്ത്യക്കായി ഗോൾ കണ്ടെത്തുമെന്ന ഉറപ്പിച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതേസമയം ലെബനോന് കാര്യമായ മുന്നേറ്റം സൃഷ്‌ടിക്കാനായില്ല. ഇരു ടീമിനും ഓരോ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ മാത്രമേ സ്വന്തമാക്കാനായുള്ളൂ.

ഗോള്‍ബാറിന് കീഴെ അമരീന്ദര്‍ സിംഗ് ഇടംപിടിച്ചപ്പോള്‍ നിഖില്‍ പൂജാരി, സന്ദേശ് ജിംഗാന്‍, അന്‍വര്‍ അലി, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ജീക്‌സണ്‍ സിംഗ്, ഉദാന്ത സിംഗ്, സഹല്‍ അബ്‌ദുല്‍ സിംഗ്, ലാലിയന്‍സ്വാല ചാങ്‌തെ, ആഷിഖ് കുരുണിയന്‍ എന്നിവരായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നത്.

വാനുവാട്ടുവിനെതിരെ സുനിൽ ഛേത്രി നേടിയ തകർപ്പൻ ഗോളോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടിയിരുന്നു. ഇന്ത്യ 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തിട്ടുണ്ട്. 4 പോയിന്റുമായി ലെബനോൻ രണ്ടാമതാണ് 3 പോയിന്റുമായി വനുവറ്റു മൂന്നാമതും 1 പോയിന്റുമായി മംഗോളിയ നാലാമതുമാണ്. ജൂൺ 18ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും ലെബനനും വീണ്ടും ഏറ്റുമുട്ടും.


Similar Posts