Football
Football
പ്രണയ സാഫല്യം; ഇന്ത്യന്‍ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു വിവാഹിതനായി
|9 July 2022 7:35 AM GMT
ആസ്‌ട്രേലിയൻ സ്വദേശിനി ദേവെനിഷ് ആണ് ഗുർപ്രീതിന്‍റെ വധു.
ഇന്ത്യൻ ഫുഡ്‌ബോൾ ടീം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു വിവാഹിതനായി. താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ കാര്യം അറിയിച്ചത്. ആസ്‌ട്രേലിയൻ സ്വദേശിനി ദേവെനിഷ് ആണ് ഗുർപ്രീതിന്‍റെ വധു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ആസ്‌ട്രേലിയയിലെ സിഡിനിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ അരങ്ങേറിയത്. വിവാഹ ചിത്രങ്ങൾ ഗുർപ്രീത് തന്റെ ട്വിറ്റർ പേജിൽ പങ്കു വച്ചു.
"ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാറിൽ ഒപ്പിട്ടു. ഇനിയുള്ള ജീവിതം ഒരുമിച്ച് ഏറെ സന്തോഷത്തോടെ. ഇതാണ് നമ്മൾ സ്വപ്‌നം കണ്ടത്. ഇതാ ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു"- ഗുർപ്രീത് സിങ് കുറിച്ചു.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ഗുർപ്രീത് സിങ് സന്ധു. 54 മത്സരങ്ങളിൽ താരം ഇന്ത്യൻ ടീമിന്‍റെ വലകാത്തു. ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്.സി യുടെ താരമാണ് ഗുർപ്രീത് സിങ്.