അമേരിക്കയിലും മെസ്സി മാജിക്ക്; ഇന്റർ മയാമിക്ക് ആദ്യ കിരീടം
|മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ നേടുന്നത്.
അമേരിക്കയിലും മെസ്സി മാജിക് തുടരുന്നു. മെസ്സിയുടെ മിന്നും പ്രകടനത്തിൽ ഇന്റർ മയാമി ചരിത്രത്തിൽ ആദ്യമായി ലീഗ്‌സ് കപ്പ് കിരീടം നേടി. നാഷ്വലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്റർ മയാമി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ വീതമായിരുന്നു അടിച്ചിരുന്നത്. മെസ്സി ഇന്നും മയാമിക്ക് ആയി ഗോൾ നേടി. ഷൂട്ടൗട്ടിൽ 11-10നാണ് മയാമി വിജയിച്ചത്.
The greatest of all time - LIONEL MESSI !!#LionelMessi #InterMiamiCF#InterMiami #Messi𓃵pic.twitter.com/HrbK8htuul
— sohit (@paneerpulao) August 20, 2023
CHAMPIONS!! 🏆🩷🖤
— Leo Messi 🔟 Fan Club (@WeAreMessi) August 20, 2023
Leo Messi and Inter Miami are the Leagues Cup winners! 🏆pic.twitter.com/XfK78MHDf9
ഇന്നത്തെ മത്സരത്തിൽ നാഷ്വലിനായിരുന്നു തുടക്കത്തിൽ മുൻതൂക്കമുണ്ടായിരുന്നത്. ആദ്യ 20 മിനിറ്റിൽ അവർ കളി നിയന്ത്രിച്ചു. 23-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മാജിക് ഗോൾ ഇന്റർ മയാമിക്ക് പുതുജീവൻ നൽകി. മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് മെസ്സി നേടിയത്. ആദ്യ പകുതിയിൽ മയാമി 1-0ന്റെ ലീഡ് നിലനിർത്തി. രണ്ടാ പകുതിയിൽ ആക്രമിച്ചു കളിച്ച നാഷ്വൽ 56-ാം മിനിറ്റിൽ സമനില കണ്ടെത്തി. കോർണർ കിക്കിൽ നിന്ന് ഫഫ പികോൽറ്റ് ആണ് അവർക്ക് സമനില ഗോൾ നൽകിയത്.
Only player to score a goal in every stage of the tournament twice first FIFA WC and now in leagues cup GOAT for reason Leo Messi 🐐inter Miami are the champions 💥💥#InterMiamiCFpic.twitter.com/wtIQcaBYiB
— 𝐁𝐚𝐛𝐚 𝐘𝐚𝐠𝐚 (@yagaa__) August 20, 2023
ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ ആകാത്തതോടെ കളി പെനാൾറ്റിി ഷൂട്ടൗട്ടിലേക്ക് എത്തി. ആദ്യ കിക്ക് എടുത്ത് മെസ്സി അനായാസം ലക്ഷ്യം കണ്ടു. നാഷ്വലിന്റെ രണ്ടാം കിക്ക് നഷ്ടമായത് തുടക്കത്തിൽ മയാമിക്ക് മുൻതൂക്കം നൽകി. വിജയിക്കാമായിരുന്നു അഞ്ചാം കിക്ക് ഇന്റർ മയാമിയും നഷ്ടമാക്കിയതോടെ സ്‌കോർ 4-4 എന്നായി. തുടർന്ന് കളി സഡൻ ഡെത്തിലേക്ക് നീങ്ങി. ടീമിലെ 11 താരങ്ങളും പെനാൾറ്റി അടിക്കേണ്ടി വന്നു.് അവസാനം 11-10 എന്ന സ്‌കോറിന് മയാമി വിജയിച്ച് കിരീടം ഉയർത്തി.
A dream start to his Inter Miami career! pic.twitter.com/Zy46NQlqfP
— Leo Messi 🔟 Fan Club (@WeAreMessi) August 20, 2023