ജയം ഇനിയുമകലെ... തുടർച്ചയായ എട്ടാം മത്സരത്തിലും ജയിക്കാനാകാതെ ഈസ്റ്റ് ബംഗാൾ
|സമനിലയോടെ ഹൈദരാബാദ് എഫ്.സി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
ഐ.എസ്.എല്‍ എട്ടാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ വിജയത്തോടെ അക്കൌണ്ട് തുറക്കാനാകാതെ ഈസ്റ്റ് ബംഗാള്‍. തുടര്‍ച്ചയായ എട്ടാം കളിയിലും ഈസ്റ്റ് ബംഗാളിന് ജയം അകന്നുനിന്നപ്പോള്‍ വീണ്ടും ഐ.എസ്.എല്ലില്‍ സമനലിയുടെ വിരസത. ഇന്നുനടന്ന മത്സരത്തില്‍ ഹൈദരാബാദും ഈസ്റ്റ് ബംഗാളും ഓരോ ഗോള്‍ വീതമടിച്ചു പിരിഞ്ഞു.
കളിയുടെ 20ആം മിനുട്ടിൽ ഡെർസെവിച്ചാണ് ഫ്രീകിക്ക് ഗോളിലൂടെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്. ഹൈദരബാദ് ഗോളി കട്ടിമണിയുടെ പിഴവില്‍ നിന്നുകൂടിയായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ ഗോള്‍ പിറന്നത്. ഡെർസെവിച്ചിന്‍റെ ഫ്രീകിക്ക് ഗോളിയുടെ കൈയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. അനായാസം രക്ഷിക്കാന്‍ കഴിയാവുന്ന ഷോട്ടാണ് കട്ടിമണിയുടെ അശ്രദ്ധ മൂലം ഗോളായി മാറിയത്.
എന്നാല്‍ ഈസ്റ്റ് ബംഗാളിന്‍റെ ലീഡിന് അധികം ആയുസുണ്ടായില്ല. ആദ്യ പകുതിയുടെ 35ആം മിനുട്ടിൽ തന്നെ ഹൈദരാബാദ് തിരിച്ചടിച്ചു. ടീമിന്‍റെ വിശ്വസ്ത താരം ഓഗ്ബെചെയാണ് ഹെഡറിലൂടെ ഹൈദരബാദിന് സമനില നേടിക്കൊടുത്തത്. ബോക്‌സിനകത്തേക്ക് അനികേത് ജാദവ് നല്‍കിയ മനോഹരമായ ക്രോസ് സ്വീകരിച്ച ഓഗ്‌ബെച്ചെ കിടിലന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
സമനിലയോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റാണ് ഹൈദരാബാദിന്‍റെ നേട്ടം. തുടര്‍ച്ചയായ എട്ടാം മത്സരത്തിലും വിജയം കാണാനാകാതെ പോയ ഈസ്റ്റ് ബംഗാള്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. ഈസ്റ്റ് ബംഗാളിന് നാല് പോയിന്‍റ് മാത്രമാണുള്ളത്.
സ്കോര്‍ സമനിലയായതോടെ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഇതിനിടെ ഈസ്റ്റ് ബംഗാൾ താരം റഫീഖിന്‍റെ ഒരു ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ ഉടനീളം ഹൈദരാബാദാണ് ആധിപത്യം പുലര്‍ത്തിയത്. അതേസമയം ഈസ്റ്റ് ബംഗാള്‍ പ്രതിരോധനിര മികച്ച പ്രകടനം പുറത്തെടുത്തു ഗോള്‍ വഴങ്ങാതെ കോട്ട കാത്തു. 83-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരം ബല്‍വന്ത് സിങ്ങിന്‍റെ ഹെഡ്ഡര്‍ ഹൈദരാബാദ് ക്രോസ്ബാറിലുരുമ്മി കടന്നുപോയതും ബംഗാളിനെ സംബന്ധിച്ച് നിരാശയായി.
സമനിലയോടെ ഹൈദരാബാദ് എഫ്.സി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തുമെത്തി. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈക്ക് 15 പോയിന്‍റുണ്ട്. ഹൈദരാബാദ്, ജംഷഡ്പൂര്‍, കേരളം എന്നീ ടീമുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. മൂന്ന് ടീമുകള്‍ക്കും 12 പോയിന്‍റ് വീതമാണുള്ളത്. ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.