ഐഎസ്എല്‍: അയൽക്കാരുടെ പോരാട്ടം സമനിലയിൽ
|കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ചെന്നൈയിൻ 13-ാം മിനിറ്റിൽ സാജിദ് ദോതിലൂടെ ലീഡ് നേടി.
ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്തെത്താനുള്ള ഹൈദരബാദിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ചെന്നൈയിന് എതിരായ മത്സരത്തിൽ 1-1ന്റെ സമനില വഴങ്ങി.
കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ചെന്നൈയിൻ 13-ാം മിനിറ്റിൽ സാജിദ് ദോതിലൂടെ ലീഡ് നേടി. സെറ്റ് പീസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു സാജിദിന്റെ ഗോൾ. ഗോൾ വഴങ്ങിയതോടെ കളിയിലേക്ക് തിരിച്ചെത്തിയ ഹൈദരാബാദ് ആദ്യ പകുതിയുടെ അവസാനം സമനില കണ്ടെത്തി. സിവിയേറോ ആണ് ഒരു ഫ്രീ ഹെഡറിലൂടെ ഗോൾ നേടിയത്.
.@HydFCOfficial made to rue missed chances as @ChennaiyinFC hold on for a point.#CFCHFC report 👇https://t.co/wkf5xenJlH #HeroISL #LetsFootball
— Indian Super League (@IndSuperLeague) January 13, 2022
11 മത്സരങ്ങളിൽ 17 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഹൈദരബാദ് മൂന്നാം സ്ഥാനത്താണ്. ചെന്നൈയിൻ 14 പോയിന്റുമായി ആറാം സ്ഥാനത്തും നിൽക്കുന്നു.
അതേസമയം അഞ്ചാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുകയാണ്. 11 കളിയിൽ 20 പോയിൻറോടെയാണ് മഞ്ഞപ്പട പോയിൻറ് പട്ടികയിൽ തലപ്പത്തുള്ളത്. ഇന്നലെ സീസണിൽ ക്ലബിൻറെ പതിനൊന്നാം മത്സരത്തിൽ ഒഡിഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചു.