Football
ഹബീബീ കം ടു കലൂര്‍... ഇത്തവണ ഐ.എസ്.എല്‍ ഉദ്ഘാടനമത്സരം കൊച്ചിയില്‍
Football

ഹബീബീ കം ടു കലൂര്‍... ഇത്തവണ ഐ.എസ്.എല്‍ ഉദ്ഘാടനമത്സരം കൊച്ചിയില്‍

Web Desk
|
6 July 2022 2:24 AM GMT

ഒക്ടോബര്‍ ആറിനാണ് ഐ.എസ്.എല്‍ ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരം

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിതാ സന്തോഷവാര്‍ത്ത. വീണ്ടും കൊച്ചിയില്‍ ഐ.എസ്.എല്ലിന് പന്തുരുളാന്‍ പോകുകയാണ്. അടുത്ത സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയമായിരിക്കും വേദിയാവുക. ഏറ്റുമുട്ടുന്നതാകട്ടെ കേരളത്തിന്‍റെ സ്വന്തം കൊമ്പന്മാരും ചിരവൈരികളായ എ.ടി.കെയും

ഐ.എസ്.എല്‍ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തിനാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുക. ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നത്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിൽ ലീഗ് മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

ഇത്തവണ കലലാശപ്പോരിലെത്തിയാണ് ബ്ലാസ്റ്റേഴ്സ് വീണുപോയത്. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തറപറ്റിച്ചാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകൾ തടുത്ത് ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ലെസ്കോവിച്, നിഷു കുമാർ, ജീക്സൺ സിങ് എന്നീ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകൾ പാഴായി.

മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം സ്കോർ ചെയ്തത്. ജീക്സൺ സിങ്ങിന്റെ അസിസ്റ്റിൽ 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ കിടിലൻ ഗോൾ. എന്നാൽ 88ാം മിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഹൈദരാബാദ് ഗോൾ മടക്കി. അധികമായി അനുവദിച്ച 30 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.എ.ടി.കെ മോഹ്വൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകൾക്ക് ശേഷം ഐ.എസ്.എൽ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. ജീക്സൺ സിങ്ങാണ് പാസ് നൽകിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ജയമുറപ്പിച്ചിരുന്ന വേളയിൽ 88ാം മിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെയാണ് ഹൈദരാബാദ് ഗോൾ മടക്കിയത്

Similar Posts