Football
രണ്ടടിയിൽ ഗോവ വീണു; മുംബൈ സിറ്റി ഐ.എസ്.എൽ ഫൈനലിൽ
Football

രണ്ടടിയിൽ ഗോവ വീണു; മുംബൈ സിറ്റി ഐ.എസ്.എൽ ഫൈനലിൽ

Sports Desk
|
29 April 2024 5:07 PM GMT

ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാനാണ് മുംബൈ സിറ്റിയുടെ എതിരാളികൾ

മുംബൈ: ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സി മോഹൻ ബഗാൻ ഫൈനൽ. മുംബൈ തട്ടകമായ ഫുട്‌ബോൾ അരീനയിൽ നടന്ന രണ്ടാംപാദ സെമിയിൽ എഫ്.സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് മുംബൈ സിറ്റി കലാശക്കളിക്ക് യോഗ്യതനേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി (5-2)വിജയമായി. മുംബൈക്കായി പെരാരിയ ഡയസ്(69), ലലിൻസുവാല ചാങ്‌തെ (83) എന്നിവരാണ് വലകുലുക്കിയത്.

ഇരു ടീമുകളും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരഞ്ഞു. നിരവധി അവസരങ്ങളാണ് മുംബൈക്ക് ലഭിച്ചത്. പത്താം മിനിറ്റിൽ ലലിൻസുവാല ചാങ്‌തെയുടെ മികച്ചൊരു ഷോട്ട് ഗോൾകീപ്പർ തട്ടികയറ്റി. 69ാം മിനിറ്റിൽ മുംബൈ സിറ്റി എഫ്.സി ലീഡ് സ്വന്തമാക്കി. വാൻനീഫിന്റെ കോർണർ കിക്ക് രാഹുൽ ബേകെ പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്തു. പന്ത് തട്ടികയറ്റുന്നതിൽ ഗോൾകീപ്പർക്ക് പിഴച്ചു. റീബൗണ്ട് പിടിച്ചെടുത്ത് പെരേര ഡയസ് വലകുലുക്കി.

83ാം മിനിറ്റിൽ ചാങ്‌തേയിലൂടെ ലീഡ് ഇരട്ടിയാക്കി. വിക്രം പ്രതാപ് സിങിന്റെ ക്രോസ് ചാങ്‌തെ കൃത്യമായി ഫിനിഷ് ചെയ്തു. നേരത്തെ ഗോവയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ 3-2 ജയം സ്വന്തമാക്കിയിരുന്നു. മെയ് നാലിന് കൊൽക്കത്തയിലാണ് കലാശകളി.

Similar Posts