Football
ട്രാൻസ്ഫർ വിപണിയുണർന്നു; ചടുലനീക്കങ്ങളുമായി വമ്പൻമാർ, കൂടുമാറാൻ താരങ്ങൾ
Football

ട്രാൻസ്ഫർ വിപണിയുണർന്നു; ചടുലനീക്കങ്ങളുമായി വമ്പൻമാർ, കൂടുമാറാൻ താരങ്ങൾ

Web Desk
|
2 Jan 2024 10:49 AM GMT

പ്രീമിയർലീഗിൽ മോശം ഫോമിൽ തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമാണ് താരങ്ങൾക്കായി പ്രധാനമായും രംഗത്തുള്ളത്

ലണ്ടൻ: ജനുവരി ട്രാൻസ്ഫർ വിപണി ആരംഭിച്ചതോടെ താരങ്ങളെ ടീമിലെത്തിക്കാനും കൈമാറാനുമായി പ്രധാന ക്ലബുകൾ ശ്രമം തുടങ്ങി. സമ്മർ ട്രാൻസ്ഫർ വിൻഡോയിലെത്തിച്ച കളിക്കാരുടെ മോശം ഫോമും പരിക്കുമെല്ലാം ചടുലനീക്കം നടത്താൻ ക്ലബുകളെ നിർബന്ധിതമാക്കുകയാണ്. പ്രീമിയർലീഗിൽ മോശം ഫോമിൽ തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമാണ് താരങ്ങളെ വിൽക്കാനും വാങ്ങാനുമായി ഒരുങ്ങുന്നത്. മറ്റു ക്ലബുകൾ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയണ്.

കഴിഞ്ഞ സമ്മൻ ട്രാൻസ്ഫർ മുതൽ വർത്തകളിൽ നിറഞ്ഞ ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയാണ് വിപണിയിലെ ശ്രദ്ധാകേന്ദ്രം. പ്രതിഭകൾ ഒരുപടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ നിന്ന് 23 കാരന് പലപ്പോഴും അവസരം ലഭിച്ചിരുന്നില്ല. ഇതോടെ താരത്തെ വിൽക്കാൻ ക്ലബ് നിർബന്ധിതമാകുകയാണ്. യുണൈറ്റഡിന്റെ തന്നെ റാഫേൽ വരാനാണ് കൂടുമാറാനൊരുങ്ങുന്ന മറ്റൊരു താരം.

യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായ ഭിന്നതയും ഇരു താരങ്ങൾക്കും ക്ലബിൽ അവസരങ്ങൾ കുറയുന്നതിന് കാരണമായി. ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ടുമുണ്ട് ഉൾപ്പെടെ പ്രധാന ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്. സഊദി പ്രൊ ലീഗിലെ ക്ലബ്ബുകളും സാഞ്ചൊയെ നോട്ടമിട്ടിട്ടുണ്ട്. 73 മില്യൺ പൗണ്ടിന്റെ വമ്പൻതുകക്കാണ് ഡോർട്ടുമുണ്ടിൽ നിന്ന് 2021ൽ സാഞ്ചൊ യുണൈറ്റഡിലെത്തിയത്.

റയൽ മാഡ്രിഡിൽ നിന്ന് ഏറെ പ്രതീക്ഷയോടെയാണ് യുണൈറ്റഡ് റഫേൽ വരാനെയെ ഓൾഡ് ട്രാഫോർഡിലെത്തിച്ചത്. എന്നാൽ പരിക്കു കാരണം നിരവധി മത്സരങ്ങൾ നഷ്ടമയായി. ഈ സീസണിൽ പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസം കാരണം പലമത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനമുണ്ടായില്ല. ഹാരി മഗ്വയറണ് സ്ഥിരമായി ഇറങ്ങിയത്. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്നതോടെ താരത്തെ നിലനിർത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബോർഡ്.

കഴിഞ്ഞ ജൂലൈയിൽ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ഫ്രീ ഏജന്റായ ഡെവിഡ് ഡി ഹിയക്ക് വേണ്ടിയും ക്ലബുകൾ രംഗത്തുണ്ട്. ന്യുകാസിൽ, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നീ ക്ലബുകളാണ് മുന്നിലുള്ളത്. ആറ് മാസക്കാലമായി കളത്തിന് പുറത്തിരിക്കുന്ന താരം മികച്ച ഓഫറുകൾക്കായുള്ള കാത്തിരിപ്പിലാണ്. മാഞ്ചസ്റ്റർ സിറ്റി താരം കാൽവിൻ ഫിലിപ്സും പുതിയ ടീമിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലീഷ് താരത്തിന്റെ ട്രാൻസ്ഫർ ചെയ്യുന്നതിനോട് പരിശീലകൻ പെപ് ഗ്വാർഡിയോളക്കും സമ്മതമാണ്. ന്യുകാസിൽ, യുവന്റസ്, പി എസ് ജി എന്നീ ക്ലബ്ബുകളു രംഗത്തുണ്ട്. സെർബിയൻ യുവന്റസ് സ്‌ട്രൈക്കർ ഡസൻ വ്‌ളാഹോവിച്ചിനെ ടീമിലെത്തിക്കാൻ ആഴ്‌സനൽ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Similar Posts