'ഇനി ഐഎസ്എല്ലിൽ'; ജസിനും ജിജോയും ഈസ്റ്റ് ബംഗാളിലേക്ക്
|കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ ബിനോ ജോർജ് ഈസ്റ്റ് ബംഗാൾ റിസർവ് കോച്ചായി ചുമതലയേൽക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെയാണ് കേരളത്തിൻ്റെ രണ്ടു പ്രമുഖതാരങ്ങളെ കൊൽക്കത്ത ക്ലബ് സ്വന്തമാക്കിയത്.
സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തിൻ്റെ നായകൻ ജിജോ ജോസഫും ടോപ് സ്കോറർ ജസിനും ഈസ്റ്റ് ബംഗാളിലേക്ക്. ഈ ആഴ്ച തന്നെ ഇരുവരും ക്ലബിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ ബിനോ ജോർജ് ഈസ്റ്റ് ബംഗാൾ റിസർവ് കോച്ചായി ചുമതലയേൽക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെയാണ് കേരളത്തിൻ്റെ രണ്ടു പ്രമുഖതാരങ്ങളെ കൊൽക്കത്ത ക്ലബ് സ്വന്തമാക്കിയത്.
കേരള യുണൈറ്റഡിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ജെസിൻ ഈസ്റ്റ് ബംഗാളിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ടോപ് സ്കോറർ ആയ താരം കർണാടകക്കെതിരായ സെമി ഫൈനലിൽ സബ്ബായി ഇറങ്ങി അഞ്ചു ഗോളുകൾ നേടിയിരുന്നു.
സന്തോഷ് ട്രോഫിയിൽ തിളങ്ങിയ സമയത്ത് തന്നെ ഐഎസ്എല്ലിൽ കളിക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് ജിജോ ജോസഫ് പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ സത്യമാകുന്നത്. ജിജോയെ ഐ എസ് എല്ലിൽ കളിക്കാൻ എസ്ബിഐ വിടും. എസ് ബി ഐ ജീവനക്കാരനാണ് ജിജോ ജോസഫ്. ഒരു വർഷത്തെ കരാറിലാകും കേരളത്തിന്റെ ക്യാപ്റ്റൻ കൊൽക്കത്തയിലേക്ക് പോകുന്നത്. ജിജോയുടെ ആദ്യ ഐ എസ് എൽ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.
കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ച താരമാണ് ജിജോ. മലപ്പുറം ജില്ലയിൽ നടന്ന ഇത്തവണത്തെ ടൂർണമെന്റിൽ ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ താരം നേടിയിരുന്നു. കഴിഞ്ഞ സീസൺ കെ പി എല്ലിൽ കെ എസ് ഇ ബിക്കായി ഗസ്റ്റ് കളിച്ചും ജിജോ തിളങ്ങിയിരുന്നു.