മത്സരം ജയിക്കാൻ ആൻഫീൽഡിനെ ആശ്രയിക്കാനാവില്ല- യുർഗൻ ക്ലോപ്പ്
|ഇത്തവണ പ്രീമിയർ ലീഗിൽ ലിവർപൂൾ സ്വന്തം തട്ടകത്തിൽ ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്
ലിവർപൂളിന്റെ ആഴ്സനലുമായുളള മത്സരത്തിൽ ആൻഫീൽഡിന്റെ അന്തരീക്ഷത്തെ ആശ്രയിക്കാനാവിെല്ലെന്ന് യുർഗൻ ക്ലോപ്പ്. നിരാശാജനകമായ സീസണായിട്ടും ഈ സീസണിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ സ്വന്തം തട്ടകത്തിൽ ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്. വെറും ഒമ്പത് ഗോളുകൾ മാത്രമാണ് സ്വന്തം തട്ടകത്തിൽ ലിവർപൂൾ ഇത് വരെ വഴങ്ങിയിട്ടുളളത്. എങ്കിലും ഇത്തവണ ആഴ്സനലിനോട് വിജയിക്കാൻ ഇത് മതിയാകില്ലെന്നാണ് ക്ലോപ്പ് പറയുന്നത്.
"നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഇപ്പോൾ എന്താണ് പറയാൻ കഴിയുക എന്ന് എനിക്കറിയില്ല. അതിനാൽ അത് സാഹചര്യത്തെ കാണിക്കുന്നു. ഇത് ഇപ്പോഴും ആൻഫീൽഡ് ആണ്, ഞങ്ങൾ വീട്ടിലുണ്ട്, ഞങ്ങൾക്ക് ഇനിയും പ്രതികരണവും പുരോഗതിയും കാണിക്കേണ്ടതുണ്ട്," ക്ലോപ്പ് വാർത്താ സമ്മേളനംനത്തൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 28- മത്സരങ്ങളിൽ നിന്നായി 43- പോയിന്റുളള ലിവർപൂൾ നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്താണ്. 29- മത്സരങ്ങളിൽ നിന്ന് 72- പോയിന്റുളള ആഴ്സനലാണ് ഒന്നാം സ്ഥാനത്ത്.
2004 ന് ശേഷം ആദ്യ കിരീടം നേടാൻ ആഗ്രഹിക്കുന്ന ആഴ്സനലിനെ പ്രീമിയർ ലീഗിൽ ഞായറാഴ്ച്ചയാണ് ലിവർപൂൾ നേരിടുന്നുത്. എന്നാൽ നിലവിലെ ആഴ്സനൽ പരിശീലകൻ മൈക്കൽ അർട്ടേറ്റ മിഡ്ഫീൽഡറായി കളിച്ച 2012 സെപ്റ്റംബറിന് ശേഷം ഗണ്ണേഴ്സ് ആൻഫീൽഡിൽ പ്രീമിയർ ലീഗ് മത്സരം ജയിച്ചിട്ടില്ല.