Football
Kante at Al Ittihad after Karim Benzema
Football

100 മില്യൺ യൂറോ ശമ്പളം; ബെൻസേമയ്ക്ക് പിറകേ കാന്റെയും അൽ ഇത്തിഹാദിൽ

Sports Desk
|
13 Jun 2023 3:11 PM GMT

സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്

ഫ്രഞ്ച് ഫുട്‌ബോൾ താരം കരീം ബെൻസേമയ്ക്ക് പിറകേ നാട്ടുകാരനായ എൻഗോലോ കാന്റെയും സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ. ട്രാൻസ്ഫർ നിരീക്ഷകനായ ഫബ്രിസിയോ റൊമാനോയടക്കമുള്ളവരാണ് ഈ വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. ഏകദേശം 100 മില്യൺ യൂറോ ശമ്പളത്തിൽ കാന്റെയുമായി ക്ലബ് കരാറിലെത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. മെഡിക്കൽ ടെസ്റ്റുകളുടെ ആദ്യ ഭാഗം ഇതിനകം പൂർത്തിയായതായും പറഞ്ഞു. ഇതോടെ ചെൽസിയിൽ കാന്റെയുടെ കരിയർ അവസാനിച്ചതായും സ്ഥിരീകരിച്ചു.

അതേസമയം, കരീം ബെൻസേമ കഴിഞ്ഞ ദിവസം അൽ ഇത്തിഹാദിൽ ഔദ്യോഗികമായി ചേർന്നിരുന്നു. സൗദിയിലെ ജിദ്ദയിൽ അറുപതിനായിരത്തോളം കായികപ്രേമികൾക്കിടയിയിലായിരുന്നു പ്രസന്റേഷൻ ചടങ്ങ്. മൂന്ന് വർഷത്തെ കരാറിലാണ് ബെൻസേമ ഒപ്പുവച്ചിരിക്കുന്നത്.

സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. മുപ്പത്തിയഞ്ചുകാരനായ ബെൻസമേ റയൽ മാഡ്രിഡിലെ പതിനാല് വർഷം നീണ്ട ഐതിഹാസിക കരിയർ അവസാനിപ്പിച്ചാണ് സൗദിയിലേക്ക് ചേക്കേറുന്നത്. 2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്.

ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിന്റെ പുതിയ തലമുറയെ ഫ്‌ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി.

അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി. ററയലിൻറെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ 2022ലെ ബാലൺ ഡി ഓർ ജേതാവുമാണ്. റയലിലെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ അൽ നാസറിന് വേണ്ടിയാണ് കളിക്കുന്നത്.

N'Golo Kanté at Al Ittihad after Karim Benzema

Similar Posts