Football
തിരുവോണ സമ്മാനം നൽകാൻ മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ഇന്ന്
Football

തിരുവോണ സമ്മാനം നൽകാൻ മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ഇന്ന്

Web Desk
|
15 Sep 2024 2:15 AM GMT

ടീമുകളെ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വിദ്യാർഥികൾ

കൊച്ചി: ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. തിരുവോണ ദിവസമായതിനാൽ സ്റ്റേഡിയത്തിലെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാൻ സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

തിരുവോണനാളിൽ ആരാധകർക്ക് വിജയം മധുരം നൽകാൻ ഉറപ്പിച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

ഇവാൻ വുകമനോവിച്ചിന് പകരക്കാരനായി പരിശീലകൻ മൈക്കിൽ സ്റ്റാറേ എത്തുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്കൊപ്പം പുതുതായി ടീമിലേക്ക് എത്തിയ ഹോസേ ജിമെനെസ്, അലക്സാണ്ടർ കോഫ്, നോഹ സധൗയി തുടങ്ങിയ വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങും.

ഡ്യൂറൻഡ് കപ്പിലെ ക്വാർട്ടർ പരാജയത്തിനുശേഷം കൊൽക്കത്തയിലെ പ്രീ സീസൺ കഴിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിലേക്ക് എത്തുന്നത്. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളെയും സ്റ്റേഡിയത്തിലേക്ക് ആനയിക്കുക ഉരുൾപൊട്ടൽ ബാധിതമായ മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും വിദ്യാർഥികളായിരിക്കും.

Similar Posts