Football
കല്യാണച്ചെക്കനായി സഹൽ; ചിത്രങ്ങൾ
Football

കല്യാണച്ചെക്കനായി സഹൽ; ചിത്രങ്ങൾ

Web Desk
|
12 July 2023 8:42 AM GMT

റെസ ഫർഹത്താണ് വധു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റണൻ താരം റെസ ഫർഹത്താണ് വധു. ബ്ലാസ്റ്റേഴ്‌സിലെ സഹതാരം രാഹുൽ കെ.പി, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 'എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി' എന്ന അടിക്കുറിപ്പോടെ സഹൽ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.











അതിനിടെ, അടുത്ത സീസണിൽ സഹൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 2.5 കോടി രൂപ മുടക്കി വമ്പന്മാരായ മോഹൻ ബഗാനാണ് സഹലിന് വേണ്ടി രംഗത്തുള്ളത്. അടുത്തയാഴ്ച തന്നെ താരവുമായുള്ള കരാർ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2017ൽ ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ച സഹൽ അന്ന് മുതൽ തുടർച്ചയായ ആറ് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിനായാണ് ബൂട്ടുകെട്ടിയത്. സീനിയർ ടീമിനായി 97 മത്സരങ്ങളിൽ കളത്തിലിറങ്ങി. പത്തു ഗോളും ഒമ്പത് അസിസ്റ്റും സ്വന്തം പേരിലുണ്ട്. ട്രാൻസ്ഫർ നടന്നാൽ ഐഎസ്എല്ലിലെ ഏറ്റവും വില കൂടിയ കൈമാറ്റമായിരിക്കും സഹലിന്റേത്.

Similar Posts