Football
ദുബൈയിലെ അൽ-നസർ ക്ലബ്ബുമായി മത്സരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്
Football

ദുബൈയിലെ അൽ-നസർ ക്ലബ്ബുമായി മത്സരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

Web Desk
|
14 July 2022 2:44 PM GMT

കഴിഞ്ഞ സീസണിൽ ടീമിന്റെ ഭാഗമായിരുന്ന ചിലർ പോയെങ്കിലും സ്‌പെയിനിൽ നിന്ന് വിക്ടർ മൊംഗിലിനെപ്പോലെയുള്ള താരങ്ങളെ എത്തിച്ച് ശക്തമാക്കുന്നുണ്ട് ബ്ലാസ്റ്റേഴ്സ്

കൊച്ചി: വരുന്ന ഐഎസ്എൽ സീസൺ ഗംഭീരമാക്കാനൊരുങ്ങുകയാണ് കേരളബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ടീമിന്റെ ഭാഗമായിരുന്ന ചിലർ പോയെങ്കിലും സ്‌പെയിനിൽ നിന്ന് വിക്ടർ മൊംഗിലിനെപ്പോലെയുള്ള താരങ്ങളെ എത്തിച്ച് ശക്തമാക്കുകയാണ്. ഇപ്പോഴിതാ പ്രീസീസണിനും ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിയിരിക്കുന്നു. യുഎഇയിലെ ഫുട്‌ബോൾ ക്ലബ്ബായ അൽ-നസർ എസ്.സി ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരത്തിനൊരുങ്ങുന്നത്. ഓഗസ്റ്റ് 20നാണ് മത്സരം.

യുഎഇ പ്രോ ലീഗിലെ ശക്തരായ ടീമാണ് അൽ-നസർ എസ്.സി. യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്ന് കൂടിയാണിത്. അതേസമയം ഒരു വര്‍ഷത്തേക്കാണ് സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. കഴിഞ്ഞയാഴ്ച സ്ട്രൈക്കര്‍ അപ്പോസ്തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച ശേഷം സമ്മര്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരം കൂടിയാണ് വിക്ടര്‍ മൊംഗല്‍.

ക്ലബ്ബിനൊപ്പം രണ്ട് വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടിയ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗില്‍ കൂടി ചേരുമ്പോള്‍ അത് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ കളിക്കാരനാണ് വിക്ടറെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങിനെക്കുറിച്ച് സംസാരിക്കവേ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞത്. ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ മുന്നേറ്റതാരമായ അപ്പോസ്തലസ് ജിയാനുവിനെയും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. അൽവാരോ വാസ്ക്വസ്, അർജന്റൈൻ മുന്നേറ്റ താരം ജോർജ് പെരെയ്ര ഡയസ് എന്നിവര്‍ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.


Summary- Kerala Blasters are scheduled to play a Pre-Season friendly match against Al-Nasr SC

Related Tags :
Similar Posts